ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുളള നയൻതാരയുടെ ഡാൻസ് പ്രാക്ടീസിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. യൂറോപ്പിൽ ചിത്രീകരിച്ച ഏതോ പുതിയ സിനിമയുടെ ഗാനരംഗത്തിനുവേണ്ടി നയൻസ് പ്രാക്ടീസ് ചെയ്യുന്ന വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ ചിത്രം ഏതാണെന്ന വിവരം വ്യക്തമല്ല. വിഡിയോയിൽ ഒരു പാട്ട് കേൾക്കുന്നുണ്ട്. തെലുങ്ക് ഭാഷയിലുളള വരികളാണെന്നാണ് കേൾക്കുമ്പോൾ തോന്നുന്നത്.

സെക്കന്റുകൾ മാത്രം ദൈർഘ്യമുളളതാണ് വിഡിയോ. സുന്ദരിയായ നയൻസിനെയാണ് വിഡിയോയിൽ കാണാനാവുക. പ്രാക്ടീസിനിടയിൽ നയൻതാര പൊട്ടിച്ചിരിക്കുന്നതും കാണാം.

നയൻതാരയുടെ പുതിയ ചിത്രം ‘അരം’ ബോക്സോഫിസിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. എല്ലായിടത്തുനിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ശിവ കാർത്തികേയൻ നായകനായ വേലൈക്കാരൻ ആണ് നയൻസിന്റേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായിക്കഴിഞ്ഞു. ഡിസംബർ 22 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കഴിഞ്ഞ നവംബർ 18 ന് നയൻസിന്റെ പിറന്നാളായിരുന്നു. നിരവധി പേരാണ് ലേഡി സൂപ്പർ സ്റ്റാറിന് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്നത്. കാമുകൻ വിഘ്നേശ് ശിവനും നയൻസിന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. ”ഞാൻ മാതൃകയായി നോക്കിക്കാണുന്ന സ്ത്രീക്ക് ജന്മദിനാശംസകൾ. എന്നും ശക്തയായിരിക്കുക, സുന്ദരിയായിരിക്കുക. അതിശയകരമായ കഥകളിലൂടെ നയൻതാര എന്താണെന്ന് തെളിയിക്കുക. നിന്നെക്കുറിച്ച് എന്നും ഞാൻ അഭിമാനിക്കുന്നു. ഒരുപാട് സ്നേഹവും ബഹുമാനവും എന്റെ തങ്കമേ…” ഇതായിരുന്നു പിറന്നാൾദിന ആശംസയായി ട്വിറ്ററിലൂടെ വിഘ്നേശ് ശിവൻ നയൻസിന് നൽകിയത്.

#Vigneshshivan #Nayanthara #RJBalaji #RAJTV

A post shared by Raj Television Network (@rajtelevisionnetworkltd) on

. . #nayanthara #nayan

A post shared by N A Y A N T H A R A (@nayanthara.official) on

Happy birthday to my darling ! #birthdaygirl #nayanthara #celebrations #surprises #love #actress

A post shared by Poorts (@poorts_20) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook