/indian-express-malayalam/media/media_files/2024/12/26/nayanthara-paris-trip-photos-fi.jpg)
/indian-express-malayalam/media/media_files/2024/12/26/nayanthara-paris-trip-photos-4.jpg)
തെന്നിന്ത്യക്ക് പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും.
/indian-express-malayalam/media/media_files/2024/12/26/nayanthara-paris-trip-photos-1.jpg)
യാത്ര ചെയ്യാൻ ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. അടുത്തിടെ, മക്കൾക്കൊപ്പം പാരീസിലേക്കും മൈക്കണോസിലേക്കും നടത്തിയ യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് നയൻതാര.
/indian-express-malayalam/media/media_files/2024/12/26/nayanthara-paris-trip-photos.jpg)
സ്റ്റൈലിഷ് ലുക്കിലാണ് നയൻതാര ചിത്രങ്ങൾ. റെഡ് കോ- ഓർഡ് ഡ്രസ്സിൽ തിളങ്ങുകയാണ് താരം.
/indian-express-malayalam/media/media_files/2024/12/26/nayanthara-paris-trip-photos-2.jpg)
മക്കൾക്കൊപ്പവും വിഘ്നേഷിനൊപ്പവും തനിയെ ഉള്ളതുമായ നിരവധി ചിത്രങ്ങൾ താരം പങ്കിട്ടിട്ടുണ്ട്.
/indian-express-malayalam/media/media_files/2024/12/26/nayanthara-paris-trip-photos-3.jpg)
ഈഫൽ ടവറിനു മുന്നിൽ നിന്നുള്ള ചിത്രവും കൂട്ടത്തിൽ കാണാം.
/indian-express-malayalam/media/media_files/2024/12/26/nayanthara-paris-trip-photos-6.jpg)
കുടുംബത്തിലെ എല്ലാ ജന്മദിനങ്ങളും ആഘോഷമാക്കിയത് ഇവിടെയാണ് എന്നും നയൻതാര പറയുന്നു. എല്ലാ കാര്യങ്ങളും കൃത്യതയോടെ നോക്കി നടത്തിയ ട്രാവൽ ഏജൻസിക്കും താരം നന്ദി അറിയിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/2024/12/26/nayanthara-paris-trip-photos-5.jpg)
"ഞങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച അവധിക്കാലത്തിൻ്റെ മധുരമുള്ള നിമിഷങ്ങൾ. കുടുംബത്തിലെ എല്ലാ ജന്മദിനങ്ങളും ആഘോഷിക്കുകയും ഞങ്ങളുടെ കുഞ്ഞുങ്ങൾക്കൊപ്പം യാത്ര ചെയ്യുകയും ചെയ്തതിനാൽ പാരീസിലെ മൈക്കോനോസ് എല്ലായ്പ്പോഴും വളരെ സ്പെഷ്യൽ ആയിരിക്കും," എന്നാണ് നയൻതാര കുറിച്ചത്.
/indian-express-malayalam/media/media_files/2024/12/26/nayanthara-paris-trip-photos-13.jpg)
പാരീസിലെ ചങ്ങാതികളെ കാണാനും നയൻതാര മറന്നില്ല, കൂട്ടുകാർക്കൊപ്പമുള്ള ചിത്രങ്ങളും കൂട്ടത്തിലുണ്ട്.
/indian-express-malayalam/media/media_files/2024/12/26/nayanthara-paris-trip-photos-11.jpg)
ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം 2022 ജൂണ്‍ 9 നാണ് വിഘ്നേഷ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.
/indian-express-malayalam/media/media_files/2024/12/26/nayanthara-paris-trip-photos-7.jpg)
അതേ വർഷം ഒക്ടോബറിലാണ് ഇരുവർക്കും ഇരട്ട കുട്ടികൾ ജനിച്ചത്. ഉയിർ- രുദ്രോനീൽ എൻ ശിവൻ, ഉലക് – ദൈവിക് എൻ ശിവൻ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരുകൾ.
/indian-express-malayalam/media/media_files/2024/12/26/nayanthara-paris-trip-photos-10.jpg)
അടുത്തിടെ, നയൻതാരയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ എന്ന ഡോക്യുമെന്ററി നെറ്റ്ഫ്ളിക്സ് സ്ട്രീം ചെയ്തിരുന്നു
/indian-express-malayalam/media/media_files/2024/12/26/nayanthara-paris-trip-photos-8.jpg)
നയൻതാരയുടെ കരിയറിലേക്കും ജീവിതത്തിലേക്കും പ്രണയത്തിലേക്കുമെല്ലാം വെളിച്ചം വീശുന്നതാണ് ഈ ഡോക്യുമെന്ററി.
/indian-express-malayalam/media/media_files/2024/12/26/nayanthara-paris-trip-photos-12.jpg)
1960 മുതൽ മണ്ണങ്ങാട്ടി, തനി ഒരുവൻ 2 എന്നിവയാണ് നയൻതാരയുടെ അണിയറയിലൊരുങ്ങുന്ന തമിഴ് ചിത്രങ്ങൾ. നിവിൻ പോളിയ്ക്കൊപ്പം അഭിനയിക്കുന്ന ഡിയർ സ്റ്റുഡൻസും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
/indian-express-malayalam/media/media_files/2024/12/26/nayanthara-paris-trip-photos-9.jpg)
ചിത്രങ്ങൾക്ക് കടപ്പാട്: നയൻതാര | ഇൻസ്റ്റഗ്രാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.