/indian-express-malayalam/media/media_files/uploads/2022/06/nayanthara-5.jpg)
വിവാഹത്തിന് നവവധുവായി അണിഞ്ഞൊരുങ്ങി നയൻതാരയെത്തിയപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടത് താരം അണിഞ്ഞ സിഗ്നേച്ചർ ഡിസൈനിലുള്ള ആഭരണങ്ങളാണ്. എമറാൾഡും ഡയമണ്ടും ജ്വലിച്ചുനിൽക്കുന്ന യൂണീക് ആഭരണങ്ങളാണ് നയൻതാര അണിഞ്ഞത്.
നയൻതാരയുടെ വിവാഹാഭരണങ്ങളുടെ പ്രത്യേകതകളെ കുറിച്ച് സംസാരിക്കുകയാണ് സ്റ്റെലിഷ് ശ്രേഷ്ഠ അയ്യർ. "നയൻതാര അണിഞ്ഞ നെറ്റിച്ചുട്ടിയും കമ്മലും മരതകവും വജ്രവും കൊണ്ട് നിർമ്മിച്ചവയാണ്. ലോകത്തിലെ ഏറ്റവും വിലകൂടിയ മരതകം വരുന്നത് ദക്ഷിണാഫ്രിക്കയിലെ സാംബിയയിൽ നിന്നുമാണ്. നയൻതാര ധരിച്ച വലിയ ചോക്കർ സാംബിയൻ എമറാൾഡ് കൊണ്ടുള്ളതാണ്. 70കളിലും 80കളിലുമാണ് ഇവിടെ നിന്നും മരതകം കണ്ടെത്തി തുടങ്ങിയത്, അന്ന് മുതൽ രത്നവ്യാപാരലോകത്തെ തിളക്കമുള്ള ഒരേടായി സാംബിയൻ എമറാൾഡുകൾ മാറി.
നയൻതാര ധരിച്ച പോൾക മാലയിലും എമറാൾഡ് തന്നെയാണ് ആധിപത്യം ഉറപ്പിച്ചത്."
നയൻതാര അണിഞ്ഞ മൾട്ടി ലെയർ നെക്ലേസും പേൾ, എമറാൾഡ്, വജ്രം എന്നിവയുടെ കോമ്പിനേഷനിലുള്ളതാണ്. ഏഴു ലെയറുകളുള്ള ഈ മാലയ്ക്ക് 'സത്‌ലാദ ഹാർ' എന്നാണ് പേര്. ഹൈദരാബാദി ട്രെഡീഷണൽ ആഭരണമാണിത്. ഹൈദരാബാദിലെ നിസാമുമാരുടെയും നവാബിയുടെയും പാരമ്പര്യത്തിൽ നിന്നുള്ള ഈ മാല ഇന്നും ക്ലാസിക് ഭംഗിയോടെ ആഭരണപ്രേമികളുടെ മനസ്സിൽ ഇടം പിടിച്ചിരിക്കുന്ന ഒന്നാണ്. ജ്വല്ലറി ബ്രാൻഡായ ഗോയെങ്ക ഇന്ത്യയിൽ നിന്നുമാണ് ഈ ആഭരണങ്ങളെല്ലാം പർച്ചെയ്സ് ചെയ്തിരിക്കുന്നത്.
വിവാഹത്തിനു വിഘ്നേഷ് ധരിച്ച എല്ലാ ആഭരണങ്ങളും വിഘ്നേഷ് ശിവൻ വാങ്ങി നൽകിയതാണെന്ന് റിപ്പോർട്ടുണ്ട്. മൂന്നര കോടിയോളം രൂപയാണ് ഈ ആഭരണങ്ങളുടെ വില എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.