Latest News

‘വേർപിരിയൽ എളുപ്പമായിരുന്നില്ല’; പ്രണയം തകർന്നതിനെ കുറിച്ച് നയൻതാര മനസ് തുറക്കുന്നു

വേര്‍പിരിയല്‍ അത്ര എളുപ്പമായിരുന്നില്ലെന്നും തന്റെ കരിയറും സിനിമയിലെ സുഹൃത്തുക്കളുമാണ് ആ സങ്കടങ്ങളില്‍ നിന്നൊക്കെ കര കയറാന്‍ തന്നെ സഹായിച്ചതെന്നും നടി പറഞ്ഞു

Nayanthara, Nayanthara FILM, Nayanthara UPCOMING FILM, Water Scarity, Nayanthara new film, Water scarity, Nayanthara songs, Nayanthara movies, Nayanthara upcoming movie, Nayanthara latest movie, Nayanthara latest news, entertainment news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

തന്റെ പേരു കേട്ട് മാത്രം കാണികളെ തിയേറ്ററുകളിലേക്ക് ആകർഷിക്കാൻ‌ കഴിയുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് നയൻ‌താര. തെന്നിന്ത്യയിൽ ഇത്രയധികം ആരാധകരുള്ള നടിമാർ തന്നെ ഒരുപക്ഷെ കുറവായിരിക്കും. ഒറ്റരാത്രികൊണ്ടല്ല ലേഡി സൂപ്പർസ്റ്റാർ എന്ന ടാഗ് നയൻസ് സ്വന്തമാക്കിയത്. കരിയറിലെ ഒരുപാട് പോരാട്ടങ്ങൾക്ക് ശേഷമാണ് നയൻ‌താര ഇന്നത്തെ താരറാണിയായത്. ഒരുപക്ഷെ സിനിമയിൽ ഏറെ ഗോസിപ്പുകൾ കേൾക്കേണ്ടി വന്ന താരങ്ങളിൽ ഒരാൾ കൂടിയായിരിക്കും നയൻതാര.

സാധാരണ അഭിമുഖങ്ങള്‍ക്കു വിസ്സമ്മതിക്കാറുള്ള നയന്‍താര തന്റെ മുന്‍കാല പ്രണയങ്ങളെക്കുറിച്ച് അടുത്തിടെ  ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ മനസ്സു തുറന്നിരിക്കുകയാണ്.

Read More: കോവിഡ്-19: മകൻ ജെയ്സൺ കാനഡയിൽ കുടുങ്ങി, ആശങ്കയോടെ ദളപതി

“വിശ്വാസമില്ലാത്ത സ്ഥലത്ത് സ്നേഹം നിലനിൽക്കില്ല. വിശ്വസിക്കാൻ കഴിയാത്ത ഒരാൾക്കൊപ്പം ജീവിക്കുന്നതിനെക്കാൾ നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ എന്റെ മുൻകാല ബന്ധങ്ങൾ അവസാനിപ്പിച്ചു,” നയൻസ് പറയുന്നു. വേര്‍പിരിയല്‍ അത്ര എളുപ്പമായിരുന്നില്ലെന്നും തന്റെ കരിയറും സിനിമയിലെ സുഹൃത്തുക്കളുമാണ് ആ സങ്കടങ്ങളില്‍ നിന്നൊക്കെ കര കയറാന്‍ തന്നെ സഹായിച്ചതെന്നും നടി പറഞ്ഞു.

തമിഴില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ കാലത്ത് താരം സിമ്പുവുമായി പ്രണയത്തിലാണെന്നു ഗോസിപ്പുകളുണ്ടായിരുന്നു. ‘വല്ലവൻ’ (2006)  എന്ന സിനിമയുടെ സമയത്താണ് ഇരുവരും പ്രണയത്തിലായത് എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാല്‍ ആ ബന്ധം അധികം നീണ്ടു നിന്നില്ല. പിന്നീട് താരം നടനും നൃത്തസംയോജകനുമായ പ്രഭുദേവയുമായി അടുപ്പത്തിലായതായും വാർത്തകൾ വന്നിരുന്നു. വിവാഹിതരാകാന്‍ വരെ തയ്യാറെടുത്തുവെങ്കിലും ആ ബന്ധവും പാതിവഴിയില്‍ മുറിഞ്ഞുപോയി.

അതിനു ശേഷമാണ് നയന്‍താര വിഘ്നേഷ് ശിവനുമായി അടുപ്പത്തിലാകുന്നത്. ‘നാനും റൗഡി നാന്‍ താന്‍’  (2015) എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു അത്. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ വിഘ്നേഷ് ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.

Read More: മനം മയക്കും ചിരിയുമായൊരു താരം; ആരെന്ന് മനസിലായോ?

ഇടയ്ക്കിടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ടെങ്കിലും പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ ഒന്നും ഇരുവരും ഔദ്യോഗികമായി ഒന്നും സംസാരിച്ചിട്ടില്ല. സീ അവാർഡ് സ്വീകരിക്കാനെത്തിയ നയൻതാര തന്റെ സോഷ്യൽ മീഡിയയിലെ ഫൊട്ടോകളെക്കുറിച്ചും വിഘ്നേഷുമായുളള പ്രണയത്തെക്കുറിച്ചും ആദ്യമായി തുറന്നു പറയുകയുണ്ടായി. താൻ ഇപ്പോൾ വളരെ സന്തോഷത്തിലാണെന്നും അതു തന്റെ മുഖത്തു നിങ്ങൾക്കിപ്പോൾ കാണാനാവുന്നുണ്ടെന്നു കരുതുന്നതായും നയൻതാര പറഞ്ഞു.

”ജീവിതത്തിൽ ഒരാൾക്ക് വേണ്ടത് മനഃസമാധാനമാണ്. അത് എനിക്കിപ്പോഴുണ്ട്. കുടുംബത്തിൽ സമാധാനമുണ്ട്. മനസിനു സമാധാനമുണ്ട്. ആ സമാധാനം നിങ്ങൾക്കു തരുന്നത് അച്ഛനോ അമ്മയോ ആകാം, ഭാര്യയാകാം, ഭർത്താവാകാം, ചിലപ്പോൾ നിങ്ങൾ വിവാഹം കഴിക്കാൻ പോകുന്നയാളാകാം. എന്റെ സ്വപ്നങ്ങൾ അയാളുടെ സ്വപ്നങ്ങളായി കണ്ട്, അതിനുവേണ്ട പിന്തുണ നൽകി കൂടെ നിൽക്കുന്നത് വളരെ സന്തോഷമായ കാര്യമാണ്. അതാണ് എന്റെ സന്തോഷവും” വിഘ്നേഷിന്റെ പേരെടുത്തു പറയാതെയാണ് നയൻതാര ഇക്കാര്യങ്ങൾ പറഞ്ഞത്.

മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ‘നേട്രിക്കണ്ണ്’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നയൻതാര. ആർ‌ജെ ബാലാജി സംവിധാനം ചെയ്യുന്ന ‘മുക്കുത്തി അമ്മൻ’ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Web Title: Nayanthara opens up why she walked out of past romantic relationships

Next Story
കോവിഡ്-19: മകൻ ജെയ്സൺ കാനഡയിൽ കുടുങ്ങി, ആശങ്കയോടെ ദളപതിCoronavirus, കൊറോണ വൈറസ്, Actor Vijay, വിജയ്, jason sanjay, ജെയ്സൺ വിജയ്, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com