നയന്‍താരയുടെ പുതിയ ചിത്രം നവംബര്‍ മൂന്നിന് തിയേറ്ററുകളില്‍. തമിഴിലും തെലുങ്കിലും റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ജില്ലാ കളക്ടറുടെ വേഷത്തിലാണ് നയന്‍സ് എത്തുന്നത്. ബാലവേലയ്ക്കും കര്‍ഷകര്‍ നേരിടുന്ന ചൂഷണത്തിനുമെതിരെ ശക്തമായ നിലപാടുകളും നടപടികളുമെടുക്കുന്ന ജില്ലാ കളക്ടര്‍. ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. ഗോപി നയനാരാണ് ചിത്രത്തിന്റെ സംവിധായകന്‍.

Nayanthara, Aramm

ഫോട്ടോ: ഫെയ്സ്ബുക്ക്

തമഴില്‍ അറാം എന്ന പേരിലും തെലുങ്കില്‍ കര്‍ത്തവ്യം എന്ന പേരിലുമായിരിക്കും ചിത്രം പുറത്തിറങ്ങുക. ആര്‍. രവീന്ദ്രന്റെ ട്രിഡെന്റ് ആര്‍ട്ട്‌സാണ് ചിത്രം പുറത്തിറക്കുന്നത്. ചിത്രം ഒരു സൂപ്പര്‍ഹിറ്റ് ആകുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നയന്‍താര അവസാനമായി വേഷമിട്ട തമിഴ് ചിത്രം ഡോറ ആയിരുന്നു. ഡോസ് രാമസാമി സംവിധാനം ചെയ്ത ഡോറ ഒരു പ്രേത ചിത്രമായിരുന്നു. നയന്‍താരയ്‌ക്കൊപ്പം തമ്പി രാമയ്യ, ഹരീഷ് ഉത്തമന്‍ എന്നിവരും ചിത്രത്തിലുണ്ടായിരുന്നു.

Nayanthara, Aramm

ഫോട്ടോ: ഫെയ്സ്ബുക്ക്

ഫഹദ് ഫാസില്‍, പ്രകാശ് രാജ്, ശിവ കാര്‍ത്തികേയന്‍ എന്നിവര്‍ക്കൊപ്പം വേലൈക്കാരന്‍ എന്ന ചിത്രത്തിലും നയന്‍സ് എത്തുന്നുണ്ട്. മോഹന്‍ രാജയാണ് ചിത്രത്തിന്റെ സംവിധാനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ