ഷൂട്ടിങ്ങുകൾക്ക് താൽക്കാലിക വിട നൽകി യുഎസിൽ അവധിക്കാലം ആഘോഷിക്കുകയാണ് നയൻതാര. ഒപ്പം കാമുകൻ വിഘ്നേശ് ശിവനുമുണ്ട്. വിഘ്നേശിന്റെ പിറന്നാൾദിവസം ഇരുവരും ഒന്നിച്ചുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. യുഎസിലെ ബ്രൂക്ലിൻ ബ്രിഡ്ജിൽനിന്നുളള ഇരുവരുടെയും ഒരു സെൽഫിയാണ് ആദ്യം പുറത്തുവന്നത്. ഇതിനുപിന്നാലെ ഇരുവരും ഒന്നിച്ചുളള മറ്റു ചില ചിത്രങ്ങൾ കൂടി പുറത്തുവന്നിരുന്നു.
Read More: നയൻസിനൊപ്പം പിറന്നാൾ ആഘോഷിച്ച് വിഘ്നേശ്, വൈറലായി സെൽഫി
ഇപ്പോഴിതാ യുഎസിൽനിന്നുളള നയൻതാരയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തൂവെള്ള വസ്ത്രമണിഞ്ഞ നയൻതാരയാണ് ചിത്രത്തിലുളളത്. ചിത്രങ്ങളിൽ നയൻതാര വളരെ സുന്ദരിയായിരിക്കുന്നു. ചിത്രങ്ങൾ പുറത്തുവന്നു നിമിഷങ്ങൾ കൊണ്ട് തന്നെ വൈറലായിക്കഴിഞ്ഞു. നയൻതാരയുടെ സൗന്ദര്യത്തെക്കുറിച്ചാണ് ഏവർക്കും പറയാനുളളത്.
തമിഴിലും തെലുങ്കിലുമായി കൈനിറയെ ചിത്രങ്ങളാണ് നയൻതാരയ്ക്ക്. ‘ആരം’ ആണ് നയൻതാരയുടെ പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രം. കലക്ടറുടെ വേഷത്തിലാണ് നയൻസ് ചിത്രത്തിലെത്തുന്നത്.