യുഎസിൽ അവധി ആഘോഷിക്കുന്ന നയൻതാര നടി പ്രിയങ്ക ചോപ്രയ്ക്ക് ഒപ്പമെടുത്ത സെൽഫി സോഷ്യൽ മീഡിയയിൽ വൈറൽ. യുഎസിൽ എവിടെവച്ചാണ് ഇരുവരും കണ്ടുമുട്ടിയതെന്നോ ചിത്രം പകർത്തിയതെന്നോ വ്യക്തമല്ല. എന്തായാലും നയൻസിന്റെ പുതിയ സെൽഫിയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. രണ്ടു ലേഡി സൂപ്പർ സ്റ്റാറുകൾ കണ്ടുമുട്ടിയപ്പോൾ എന്നു പറഞ്ഞാണ് പലരും ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.

നേരത്തെ കാമുകൻ വിഘ്നേശ് ശിവനൊപ്പമുളള നയൻതാരയുടെ ചിത്രങ്ങളും വൈറലായിരുന്നു. വിഘ്നേശ് ശിവന്റെ പിറന്നാൾ ദിനത്തിലാണ് ആദ്യ സെൽഫി പുറത്തുവന്നത്. ഇതിനുപിന്നാലെ ഇരുവരും ഒന്നിച്ചുളള മറ്റു ചില ചിത്രങ്ങളും നയൻതാര തനിച്ചുളള ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.

തമിഴിലും തെലുങ്കിലുമായി കൈനിറയെ ചിത്രങ്ങളാണ് നയൻതാരയ്ക്ക്. ‘ആരം’ ആണ് നയൻതാരയുടെ പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രം. കലക്ടറുടെ വേഷത്തിലാണ് നയൻസ് ചിത്രത്തിലെത്തുന്നത്.

nayanthara, vignesh

nayanthara

nayanthara

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ