നയന്‍താരയെ കേന്ദ്രകഥാപാത്രമാക്കി നെല്‍സണ്‍ ദീലീപ് ഒരുക്കുന്ന ‘കോലമാവ് കോകില’ അഥവാ ‘കോകോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. ഇത്തവണ ആക്ഷന്‍ ചിത്രവുമായാണ് നയന്‍സിന്റെ വരവ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നയന്‍താര ട്വിറ്ററില്‍ പങ്കുവച്ചു.
#KolamaavuKokila [#COCO] First look for all #KolamaavuKokilaFL
https://t.co/lspF1HshDP
First Single #Edhuvaraiyo on March 8th pic.twitter.com/XixtSSs8nF
— Nayanthara (@NayantharaU) March 5, 2018
നയന്‍താരയെ കൂടാതെ ശരണ്യ പൊന്‍വണ്ണന്‍, യോഗി ബാബു, ജാക്ക്വലീന്‍ എന്നിരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആക്ഷനും ഹൊററിനും പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും കൊകോ. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സാണ്.
നയന്‍താരയെ കേന്ദ്രകഥാപാത്രമാക്കി നായികാ പ്രാധാന്യമുള്ള ചിത്രമൊരുക്കുന്നുവെന്ന് കഴിഞ്ഞ ജൂലൈയില്‍ ലൈക പ്രൊഡക്ഷന്‍സ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.