scorecardresearch

ബംഗ്ലാവുകൾ, ആഡംബര കാറുകൾ, പ്രൈവറ്റ് ജെറ്റ്, 138 കോടിയുടെ ആസ്തി; നയൻതാരയുടെ ലക്ഷ്വറി ജീവിതം

രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് നയൻതാര ഇന്ന്

രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് നയൻതാര ഇന്ന്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Nayanthara | Nayanthara net worth | Nayanthara lifestyle | Nayanthara expensive things | നയൻതാര

Nayanthara Net Worth

രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് തെന്നിന്ത്യൻ താരം നയൻതാര. തെന്നിന്ത്യയും കടന്ന് ഇപ്പോൾ ബോളിവുഡിൽ എത്തി നിൽക്കുകയാണ് ഈ സൂപ്പർസ്റ്റാർ. ചിത്രം വിജയകരമായി പ്രദർശനം തുടരുന്നതിനൊപ്പം നയൻതാരയും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. ജവാനു വേണ്ടി 10 കോടി രൂപയാണ് നയൻതാര പ്രതിഫലമായി കൈപ്പറ്റിയത് എന്നാണ് റിപ്പോർട്ട്.

Advertisment

നയൻതാരയുടെ ലക്ഷ്വറി ജീവിതം, ഉടമസ്ഥതയിലുള്ള ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കൾ, താരത്തിന്റെ ആസ്തി എന്നിവ എത്രയെന്നു നോക്കാം. 2003ലാണ് നയൻതാര തന്റെ കരിയർ ആരംഭിച്ചത്. നയൻതാരയുടെ അഭിനയജീവിതം രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോൾ ഇന്ന് താരത്തിന് 183 കോടിയുടെ ആസ്തിയുണ്ടെന്നാണ് ജിക്യു റിപ്പോർട്ട്.

ആഢംബര വീടുകളും ഫ്ളാറ്റുകളും

Magicbricks.com റിപ്പോർട്ടു ചെയ്യുന്നത് അനുസരിച്ച് ഹൈദരാബാദ്, ചെന്നൈ, കേരളം എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലായി നയൻതാരയ്ക്ക് നിരവധി വീടുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. നയൻതാരയുടെ പൂർവ്വിക വീട് കേരളത്തിലെ ഏറ്റവും ആഡംബര വസ്‌തുക്കളിൽ ഒന്നാണ്. മറ്റ് രണ്ടെണ്ണം ഹൈദരാബാദിലെ ഏറ്റവും സമ്പന്നമായ ഏരിയയായ ബഞ്ചാര ഹിൽസിന്റെ പരിസരത്താണ്. ഭർത്താവ് വിഘ്നേഷ് ശിവനും മക്കളായ ഉയിരിനും ഉലകത്തിനുമൊപ്പം നയൻതാര താമസിക്കുന്ന ചെന്നൈയിലെ വിശാലവും ആഡംബരപൂർണ്ണവുമായ മാളികകൾക്ക് 100 കോടി രൂപയിലധികം വിലവരും. റിപ്പോർട്ടുകൾ പ്രകാരം, മുംബൈയിൽ സീ വ്യൂ ഉള്ളൊരു ഫ്ലാറ്റും നയൻതാര വാങ്ങിയിട്ടുണ്ട്.

പ്രൈവറ്റ് ജെറ്റ്
ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നതിന് അനുസരിച്ച്, നയൻതാര കുറച്ച് വർഷങ്ങൾക്ക് മുമ്പ് തന്റെ യാത്രാ ആവശ്യങ്ങൾക്കായി ഒരു സ്വകാര്യ ജെറ്റ് വാങ്ങി. അല്ലു അർജുൻ, ചിരഞ്ജീവി, ജൂനിയർ എൻടിആർ, രാം ചരൺ, അക്കിനേനി നാഗാർജുന എന്നിങ്ങനെ അപൂർവ്വം താരങ്ങൾക്കു മാത്രമേ ദക്ഷിണേന്ത്യയിൽ സ്വകാര്യജെറ്റുകൾ ഉള്ളൂ.

Advertisment

ലക്ഷ്വറി കാറുകൾ
വിലകൂടിയ നിരവധി കാറുകളുടെ ഉടമയാണ് നയൻതാര. BMW 5 S, ഒരു Mercedes GLS 350 D, ഒരു ഫോർഡ് എൻഡവർ, ഒരു BMW 7 സീരീസ്, ഒരു ഇന്നോവ ക്രിസ്റ്റ എന്നിവയും നയൻതാരയുടെ വാഹന ശേഖരത്തിലുണ്ട്.

നിർമ്മാണകമ്പനി
നയൻതാരയും ജീവിതപങ്കാളിയും സംവിധായകനുമായ വിഘ്നേഷ് ശിവനും ചേർന്ന് 2021-ൽ റൗഡി പിക്‌ചേഴ്‌സ് എന്ന നിർമ്മാണ കമ്പനി ആരംഭിച്ചു. കൂഴങ്ങൾ (2021), നെട്രികണ്ണ് (2021), കാടകാത്തുവാക്കുള്ള രണ്ട് കാതൽ (2022) എന്നിങ്ങനെയുള്ള ചിത്രങ്ങൾ റൗഡി പിക്ച്ചേഴ്സ് നിർമ്മിച്ചവയാണ്. ഈ കമ്പനിയുടെ ആസ്തി ഏതാണ്ട് 50 കോടിയാണ്.

ലിപ് ബാം കമ്പനി
2019 ൽ ഡോക്ടർ റെനിത രാജനൊപ്പം ചേർന്ന് നയൻതാര 'ദ ലിപ് ബാം കമ്പനി' ആരംഭിച്ചു, സ്വന്തമായി സ്കിൻ കെയർ ബ്രാൻഡുള്ള നടിമാരിൽ ഒരാൾ കൂടിയാണ് നയൻതാര. ദീപിക പദുകോൺ ആണ് മറ്റൊരാൾ. നയൻതാരയുടെ ലിപ് ബാം കമ്പനി 2021 മുതൽ ബിസിനസ്സ് ആരംഭിച്ചു. 100-ലധികം വ്യത്യസ്ത ലിപ് ബാമുകൾ ഈ കമ്പനി വിപണിയിൽ എത്തിക്കുന്നു. അടുത്തിടെ, 9Skin എന്ന ബ്രാൻഡ് നെയിമിൽ ചർമ്മസംരക്ഷണ പ്രൊഡക്റ്റുകളും നയൻതാര വിപണിയിലെത്തിച്ചിരുന്നു. പ്രശസ്ത ടീ സെല്ലിംഗ് സ്നാക് സ്റ്റോർ ബ്രാൻഡായ 'ചായ് വാല'യിലും നയൻതാരയ്ക്ക് ഓഹരിയുണ്ട്.

Nayanthara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: