യുഎസിൽ കാമുകൻ വിഘ്നേശ് ശിവന്റെ പിറന്നാൾ ആഘോഷിക്കുന്ന നയൻതാരയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തൂവെളള നിറത്തിലുളള വസ്ത്രങ്ങളായിരുന്നു അന്ന് നയൻതാര അണിഞ്ഞിരുന്നത്. ഇപ്പോഴിതാ തൂവെളളയിലുളള നയൻതാരയുടെ മറ്റൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡാവുന്നത്.

Read More: തൂവെളളയിൽ സുന്ദരിയായി നയൻതാര, യുഎസിൽനിന്നുളള കൂടുതൽ ചിത്രങ്ങൾ പുറത്ത്

തന്റെ പുതിയ ചിത്രമായ വേലൈക്കാരന്റെ ഗാനരംഗത്തിന്റെ ചിത്രീകരണത്തിനായി രാജസ്ഥാനിലെ അജേമറിലാണ് നയൻതാരയുളളത്. ഗാനരംഗത്തിൽനിന്നുളള നയൻതാരയുടെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. വെളളനിറത്തിലുളള ഗൗൺ ആണ് നയസ് ധരിച്ചിരിക്കുന്നത്.

nayanthara, Velaikkaran

: #Velaikkaram #nayanthara #sivakarthikeyan

A post shared by நயன்தாரா (@nayanthaara.official) on

Recent cliks #Nayanthara

A post shared by நயன்தாரா (@nayanthaara.official) on

ശിവകാർത്തികേയനാണ് വേലക്കാരനിലെ നായകൻ. ആദ്യമായാണ് നയൻതാരയും ശിവകാർത്തികേയനും ഒന്നിക്കുന്നത്. ഫഹദ് ഫാസിലാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴിൽ ഫഹദിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. ഡിസംബർ 22 നാണ് സിനിമ റിലീസ് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ