നയൻതാര ജില്ലാ കലക്ടറായി എത്തുന്ന ചിത്രമാണ് അരാം. നയൻസിന്റെ കരിയറിലെ ശക്തമായ കഥാപാത്രമായിരിക്കും അരാമിലേതെന്നാണ് സംസാരം. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലുളള കഥയാണ് അരാം പറയുന്നത്. കൃഷി പ്രധാന ഉപജീവന മാർഗമായി ജീവിക്കുന്ന ഒരു കൂട്ടം കർഷകർ ജലക്ഷാമം മൂലം ബുദ്ധിമുട്ടുന്നു. ഗ്രാമത്തെ പഴയസ്ഥിതിയിലേക്ക് കൊണ്ടുവരാൻ കലക്‌ടർ നടത്തുന്ന ശ്രമങ്ങളും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.

നവാഗതനായ ഗോപി നൈനാറാണ് അരാത്തിന്റെ സംവിധായകൻ. കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ വിഘ്നേഷ്, രമേഷ് എന്നിവരും അരാമിൽ അഭിനയിക്കുന്നുണ്ട്. അടുത്തിടെയായി സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രങ്ങളിലാണ് നയൻസ് കൂടുതലും അഭിനയിക്കുന്നത്. അതിനാൽതന്നെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് തമിഴ് മക്കൾ നയൻസിനെ സ്നേഹത്തോടെ വിളിക്കുന്നത്.

nayanthara, aramm

നയൻതാരയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നാണ് 2013 ൽ പുറത്തിറങ്ങിയ രാജ റാണി. നയൻതാര, ആര്യ, ജയ്, നസ്റിയ നസിം എന്നിവർ തകർത്തഭിനയിച്ച ചിത്രം വൻ ഹിറ്റായിരുന്നു. നയൻതാര അവസാനമായി ഒരു ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്തതും രാജാ റാണിക്ക് മാത്രമായിരുന്നു. അതിനുശേഷം ഇനി മുതൽ താൻ നായികയാവുന്ന ഒരു ചിത്രത്തിന്റെയും പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കില്ലെന്നായിരുന്നു താരത്തിന്റെ തീരുമാനം. എന്നാൽ ഇപ്പോഴിതാ അരാമിനുവേണ്ടി ആ തീരുമാനം തിരുത്തിയിരിക്കുകയാണ് നയൻതാര. സൺ ടിവിയിൽ സ്വാതന്ത്ര്യദിനത്തിൽ സംപ്രേക്ഷണം ചെയ്യുന്ന അരാമിന്റെ പ്രൊമോഷൻ പരിപാടിയിൽ നയൻതാരയാണ് അതിഥി. പരിപാടിയിൽ നയൻസ് എത്തുന്നതിന്റെ നിരവധി ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

വർഷങ്ങൾക്കുശേഷം നയൻതാരയെ വീണ്ടും ഒരു ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ കാണാൻ സാധിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. അതേസമയം, അരാമിന്റെ പ്രൊഡ്യൂസർ കൊട്ടപാടി രാജേഷ് ചിത്രത്തിന്റെ നിർമാതായതിനാലാണ് നയൻസ് പ്രൊമോഷൻ പരിപാടിയിൽ പങ്കെടുക്കുന്നതെന്നാണ് കോളിവുഡിലെ സംസാരവിഷയം.

nayanthara, aramm

nayanthara, aramm

nayanthara, aramm

nayanthara, aramm

nayanthara, aramm

nayanthara, aramm

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ