തെന്നിന്ത്യയില്‍ ഏറ്റവും അധികം ഫാൻസുള്ള നടിയാണ് നയൻതാര. തെന്നിന്ത്യൻ ഫിലിം ഇൻഡസ്ട്രികളിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരവും നയൻസാകും.

സിനിമയില്‍ തിളങ്ങുന്നതിനൊപ്പം ഒത്തിരി പരസ്യ ചിത്രങ്ങളിലും നയന്‍സ് അഭിനയിക്കുന്നുണ്ട്. ജിആര്‍ടി ജ്വല്ലറിയുടെ ബ്രാന്റ് അംബാസിഡറായിരുന്നു നയന്‍ ഇപ്പോള്‍ ടാറ്റ സ്‌കൈയുടെയും ബ്രാന്റ് അംബാസിഡറാണ്. അമ്പത് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ടാറ്റ സ്കൈയുടെ പുതിയ പരസ്യത്തില്‍ അഭിനയിക്കാന്‍ നയന്‍ വാങ്ങിയ പ്രതിഫലം കണ്ണുതള്ളിക്കുന്നതാണെന്നാണ് റിപ്പോർട്ടുകൾ. രണ്ട് ദിവസത്തെ കാള്‍ ഷീറ്റാണ് ടാറ്റ സ്‌കൈയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിന് നയന്‍താര നല്‍കിയത്. അഞ്ച് കോടി രൂപയാണ് ഇതിനായി നയന്‍താര വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.

തനി നാട്ടിന്‍ പുറത്തുകാരിയായി വന്ന് നയന്‍താര ചില്ലറകള്‍ പെറുക്കി വയ്ക്കുന്ന രംഗത്തോടെയാണ് പരസ്യം ആരംഭിക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നട ഭാഷകളിലായിട്ടാണ് പരസ്യം സംവിധാനം ചെയ്തത്. വിക്കി ഡോണര്‍ എന്ന ചിത്രം ചെയ്തതിലൂടെ ശ്രദ്ധേയനായ ഷൂജിത് ശങ്കറാണ്പരസ്യം സംവിധാനം ചെയ്തിരിയ്ക്കുന്നത്. ഈ പരസ്യത്തിലൂടെ നയന്‍ ബോളിവുഡിലും എത്തി എന്ന പ്രത്യേകതയുണ്ട്.

പരസ്യത്തിന് അഞ്ച് കോടി വാങ്ങിയ നയന്‍താര തമിഴ് – തെലുങ്ക് സിനിമയ്ക്ക് വേണ്ടി മൂന്ന് കോടിയ്ക്കും നാല് കോടിയ്ക്കും ഇടയിലാണ് പ്രതിഫലം വാങ്ങുന്നത്. സൗത്ത് ഇന്ത്യയിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നയന്‍താര മലയാളത്തില്‍ ഒരു കോടിയ്ക്കുള്ളിലാണ് പ്രതിഫലം വാങ്ങുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ