യാതൊരു പുതുമയുമില്ലാത്ത അൽഫോൺസിന്റെ അടുത്ത ചിത്രത്തിൽ ഞാനും: ഫഹദ് ഫാസിൽ

“യാതൊരു പുതുമയും ഇല്ലാത്ത അൽഫോൺസിന്റെ മൂന്നാമത്തെ മലയാള ചലച്ചിത്രം. ഇക്കുറി ഞാനും,” എന്ന അടിക്കുറിപ്പോടെയാണ് ഫഹദ് ഫാസിൽ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്

paattu movie, പാട്ട്, paattu film, nayanthara, നയൻതാര, fahadh faasil, ഫഹദ് ഫാസിൽ, Alphonse Puthren, അൽഫോൻസ് പുത്രൻ, iemalayalam, ഐഇ മലയാളം

തന്റെ അടുത്ത ചിത്രത്തിന് ‘പാട്ട്’ എന്ന് പേരിട്ടിരിക്കുന്നതായും അതിൽ ഫഹദ് ഫാസിലിനെ നായകനാക്കുമെന്നും സംവിധായകൻ അൽഫോൺസ് പുത്രൻ ഏതാനും മാസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ, തന്റെ സിനിമയിലെ നായികയാരെന്ന് വെളിപ്പെടുത്തുകയാണ് അൽഫോൺസ്. അത് മറ്റാരുമല്ല, തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ നയൻതാരയാണ്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് അൽഫോൺസ് ഇക്കാര്യം സ്ഥിരീകരിച്ചത്.

“ലേഡി സൂപ്പർ സ്റ്റാർ നയൻതാര ഞങ്ങളുടെ ഫീച്ചർ ചിത്രമായ ‘പാട്ടി’ന്റെ ഭാഗമാകുന്നു എന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. നായകൻ ഫഹദ് ഫാസിലും നായിക നയൻതാരയുമാണ്. അഭിനേതാക്കളെയും ക്രൂവിനെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും.”

Happy to announce that Lady Superstar Nayanthara is joining our feature film ‘Paattu’. The hero is Fahadh Faasil and the heroine is Nayanthara. Will announce further updates about cast and crew soon .

Posted by Alphonse Puthren on Saturday, 19 December 2020

“യാതൊരു പുതുമയും ഇല്ലാത്ത അൽഫോൺസിന്റെ മൂന്നാമത്തെ മലയാള ചലച്ചിത്രം. ഇക്കുറി ഞാനും,” എന്ന അടിക്കുറിപ്പോടെയാണ് ഫഹദ് ഫാസിൽ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.

യാതൊരു പുതുമയും ഇല്ലാത്ത അൽഫോൺസിന്റെ മൂന്നാമത്തെ മലയാള ചലച്ചിത്രം. ഇക്കുറി ഞാനും.

Posted by Fahadh Faasil on Saturday, 19 December 2020

ചിത്രത്തിൽ സംഗീതമൊരുക്കുന്നത് അൽഫോൺസ് തന്നെയായിരിക്കും. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു പ്രമുഖ ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ താൻ സംഗീതത്തെക്കുറിച്ച് കൂടുതൽ പഠിക്കുകയാണെന്നും കമ്പോസ് ചെയ്യണമെന്നും പറഞ്ഞിരുന്നു. കാളിദാസ് ജയറാമിനൊപ്പം ഒരു ചിത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോമഡിക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രം പക്ഷെ പല സാങ്കേതിക കാരണങ്ങളാലും ഉപേക്ഷിക്കേണ്ടി വന്നു.

2013ൽ നിവിൻ പോളി – നസ്രിയ നസിം എന്നിവർ മുഖ്യ വേഷത്തിൽ എത്തിയ ‘നേരം’ എന്ന ചിത്രത്തിലൂടെയാണ് അൽഫോൻസ് പുത്താരൻ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. രണ്ടു ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രം നേരത്തെ നിർമിച്ച ഒരു ഹ്രസ്വ ചിത്രത്തിന്റെ മുഴുനീള പതിപ്പായിരുന്നു. പിന്നീട് നിവിൻ പോളി-സായി പല്ലവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ പ്രേമം ആണ് അൽഫോൺസ് സംവിധാനം ചെയ്തത്. ചിത്രം മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റുകളിൽ ഒന്നായി മാറി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nayanthara fahadh faasil to play the lead role in alphonse puthrens paattu

Next Story
‘അല്ല ഇതാരാ വാര്യംപള്ളിയില്ലേ മീനാക്ഷിയോ?’; സെൽഫ് ട്രോളുമായി ശരണ്യ മോഹൻSaranya Mohan, Saranya Mohan childhood photo, Saranya Mohan age, Saranya Mohan family, Saranya Mohan photos, Saranya Mohan films, ശരണ്യ മോഹൻ, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com