scorecardresearch
Latest News

ദുബായ് കാഴ്ചകൾ ആസ്വദിച്ച് നയൻതാര; വീഡിയോ

ഹോട്ടലിലെ മുറിയുടെ ബാൽക്കണിയിൽനിന്ന് മഴ ആസ്വദിക്കുകയാണ് നയൻതാര

nayanthara, vignesh shivan, ie malayalam

ഷൂട്ടിങ് തിരക്കുകളിൽനിന്നും ഇടവേള എടുത്ത് ദുബായിൽ കാമുകൻ വിഘ്നേഷ് ശിവനൊപ്പം അവധി ആഘോഷത്തിലാണ് നയൻതാര. ദുബായിലെ ആഡംബര ഹോട്ടലിലാണ് ഇരുവരുടെയും താമസം. ദുബായിലെ കാഴ്ചകൾ ആസ്വദിക്കുന്ന നയൻതാരയുടെ പുതിയ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഹോട്ടലിലെ മുറിയുടെ ബാൽക്കണിയിൽനിന്ന് മഴ ആസ്വദിക്കുകയാണ് നയൻതാര. കാമുകൻ വിഘ്നേഷ് ശിവൻ നയൻതാരയുടെ ചിത്രം പകർത്തുന്നതും വീഡിയോയിൽ കാണാം.

ദുബായിൽവച്ച് നടി മെഹ്റീൻ പിർസാദയെയും എ.ആർ.റഹ്മാന്റെ മകൻ അമീനെയും നയൻതാരയും വിഘ്നേഷും കണ്ടിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.

nayanthara, vignesh shivan, ie malayalam
nayanthara, vignesh shivan, ie malayalam
nayanthara, vignesh shivan, ie malayalam

വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘കാത്തുവാക്കുല രണ്ടു കാതൽ’ ആണ് നയൻതാരയുടേതായി ഉടൻ റിലീസിനൊരുങ്ങുന്ന സിനിമ. സാമന്ത, നയൻതാര, വിജയ് സേതുപതി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read More: സായാഹ്ന നടത്തത്തിന് ഇറങ്ങി നയൻതാര; വീഡിയോ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Nayanthara enjoys dubai monsoon