/indian-express-malayalam/media/media_files/uploads/2018/07/Nayanthara-in-Kolamavu-Kokila.jpg)
Nayanthara in Kolamavu Kokila
നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രമായ 'കോലമാവ് കോകില'യുടെ ട്രെയിലർ റിലീസ് ചെയ്തു. ചിത്രത്തിലെ ടൈറ്റില്‍ റോളില്‍ ആണ് നയന്‍താര അഭിനയിക്കുന്നത്. കോലമിടാന്‍ ഉപയോഗിക്കുന്ന മാവില്‍ മയക്കുമരുന്ന് കടത്തുന്നതിനാലാണ് 'കോലമാവ് കോകില' എന്ന വിളിപ്പേര്.
ഇത്തരത്തില്‍ മാഫിയാ പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള ഒരു കഥാപാത്രത്തെ നയന്‍താര അവതരിപ്പിക്കുന്നത് ഇതാദ്യമായാണ്. ഇന്നലെ റിലീസ് ചെയ്ത ട്രെയിലറിന് ഇതിനോടകം തന്നെ വലിയ പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്.
'സാധനം എത്തിക്കേണ്ട ഇടത്ത് എത്തിച്ചില്ലെങ്കില്‍ നിന്നെ ബോയ്, എന്നല്ല ഇനി മുതല്‍ ഗേള്‍ എന്ന് വിളിക്കും' എന്ന പഞ്ച് ലൈന്‍ ആണ് ട്രെയിലറിന്റെ ഹൈലൈറ്റ്. 'ഭായ്' എന്ന് മറ്റു പലരും വിളിക്കുന്നതിനെയാണ് ഒരാള്‍ ഇങ്ങനെ മാറ്റിപറയുന്നത്. യോഗി ബാബു, ശരണ്യ പൊന്‍വണ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് അല്ലിരാജ സുബസ്കാരന്‍ ആണ്. ആക്ഷനും ഹൊററിനും പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും കൊകോ. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്.
Read More: ആക്ഷന്‍ താരമാകാന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍
'കോലമാവ് കോകില'യിലെ 'കല്യാണ വയസു താന്‍ വന്തിടിത്ത് ഡീ' എന്ന ഗാനം ഇപ്പോള്‍ തന്നെ ഹിറ്റായിക്കഴിഞ്ഞു. ചിത്രത്തില്‍ നയന്‍താരയുടെ നായകനായി എത്തുന്നത് യോഗി ബാബുവാണ്. നയന്‍താരയുടെ പുറകെ നടക്കുന്ന നായകനെയാണ് പാട്ടില്‍ പ്രേക്ഷകര്‍ കാണുന്നത്.
Read More: 'എനിക്ക് കല്യാണ പ്രായമായി' എന്ന് നയന്‍താരയോട് വിഘ്നേശ് ശിവന്‍
'കോലമാവ് കോകില'യില്‍ നയന്‍താരയ്ക്കൊപ്പം അഭിനയിച്ചത് നല്ല അനുഭവമായിരുന്നെന്നും യോഗി പറഞ്ഞു. ചിത്രീകരണ വേളയില്‍ ഉടനീളം നയന്‍താര നല്ല പിന്തുണ നല്‍കിയെന്നും, നയന്‍താരയോട് തനിക്ക് ശരിക്കും പ്രണയം തോന്നിയെന്നും യോഗി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us