തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരുളള താരമാണ് നയന്‍താര. മലയാളിയായ നയന്‍താര തുടക്കം കുറിച്ചത് സത്യന്‍ അന്തിക്കാടിന്റെ ‘മനസ്സിനക്കരെ’ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് തമിഴ് സിനിമകളിലെ അവസരങ്ങള്‍ നയന്‍താരയ്ക്ക് വലിയ ആരാധകവൃന്ദത്തെ നേടിക്കൊടുത്തു. അങ്ങനെ തെന്നിന്ത്യന്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായി നയന്‍താര മാറി.
ശരവണ സ്‌റ്റോഴ്‌സ് ഉടമ അരുള്‍ ശരവണന്‍ നായകനായി എത്തുന്ന ചിത്രമാണ് ‘ദി ലെജന്‍ഡ്’. അരുള്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നയന്‍താരയെ ക്ഷണിച്ചുവെന്നും എന്നാല്‍ അവര്‍ ചിത്രം വേണ്ടെന്നു വച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
20 കോടി രൂപയാണ് ‘ദി ലെജന്‍ഡ്’ ചിത്രത്തിനായി നയന്‍താരയ്ക്ക് ഓഫര്‍ ചെയ്തത്. നയന്‍താര പിന്മാറിതോടെ ആ ഓഫര്‍ ഉര്‍വ്വശി റൗതേലയ്ക്ക് ലഭിക്കുകയായിരുന്നു. ജൂലൈ 28 ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ ചെലവ് 40 കോടിയാണ്.
ബോളിവുഡ് ചിത്രം ‘ ജവാന്‍’ ന്റെ ചിത്രീകരണ തിരക്കിലാണ് ഇപ്പോള്‍ നയന്‍താര. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.