പതിനേഴു വർഷങ്ങൾക്കു മുൻപ്, 2002 സെപ്റ്റംബർ മാസത്തിൽ വനിതയുടെ ഫോട്ടോ ക്വീൻ പംക്തിയിൽ പ്രത്യക്ഷപ്പെട്ട ഒരു പെൺകുട്ടി- പേര് ഡയാന മറിയം കുര്യൻ. അന്ന് ആ പെൺകുട്ടിയെ തിരിച്ചറിയാൻ ഒപ്പം കൊടുത്ത മേൽവിലാസം കൂടി വായിക്കണം, തിരുവല്ല കൊടിയാട്ട് റിട്ടയേർഡ് എയർഫോഴ്സ് ഓഫീസർ കുര്യൻ കൊടിയാട്ടിന്റെയും ഓമന കുര്യന്റെയും മകൾ. മോഡലിംഗിനോട് ഇഷ്ടവുമായി നടന്ന​ തിരുവല്ലക്കാരിയുടെ ജീവിതത്തിലെ വലിയൊരു സന്തോഷനിമിഷമായിരുന്നിരിക്കണം ആ ‘ഫോട്ടോ ക്വീൻ’ പട്ടം. 2019 ഒക്ടോബർ മാസം- വോഗ് ഇന്ത്യ മാഗസിന്റെ കവർഗേളായി നയൻതാരയെത്തുമ്പോൾ, ഒരു മേൽവിലാസത്തിന്റെയും ആവശ്യമില്ലാത്ത, തെന്നിന്ത്യയാകെ അറിയപ്പെടുന്ന താരറാണി എന്ന കിരീടം നയൻതാരയ്ക്ക് സ്വന്തം.

വനിത തുടങ്ങി വോഗ് വരെ എത്തിയ നയൻതാരയുടെ ജീവിതം, ‘മനസ്സിനക്കരെ’ എന്ന ചിത്രത്തിൽ നാടൻ പെൺകുട്ടിയായി എത്തി തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ ആയി മാറിയ അഭിനയ ജീവിതം ഏതൊരാളെയും ഒരു സിനിമാക്കഥ പോലെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കരുത്തയായ സ്ത്രീ എന്നു വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമാണ് നയൻതാരയുടേത്.

Nayanthara, നയൻതാര, Vignesh Shivan, വിഘ്നേഷ് ശിവൻ, Nayanthara birthday, നയൻതാരയുടെ ജന്മദിനം, Naanum Rowdydhaan, nayanhara tirumala, നയൻതാര തിരുമല, Naanum Rowdythaan, നാനും റൗഡി താൻ, Vijay Sethupathi, വിജയ് സേതുപതി, Nayanthara photos, നയൻതാര ചിത്രങ്ങൾ, Nayanthara Vignesh Shivan photos, ie malayalam, ഐഇ മലയാളം, Nayanthara Vanitha cover girl, Nayanthara Vanitha photo queen, Nayanthara Vogue India cover, നയൻതാര വോഗ്, നയൻതാര വനിത കവർ

ഒരർഥത്തിൽ, പോരാട്ടം തന്നെയായിരുന്നു നയൻതാരയുടെ ജീവിതം. പതിനാറു വര്‍ഷത്തിനിടെ നിരവധി ഉയർച്ച താഴ്ചകളിലൂടെയാണ് നയൻതാരയുടെ കരിയർ മുന്നോട്ട് പോയത്. വ്യക്തിജീവിതത്തിലും കരിയറിലുമെല്ലാം തിരിച്ചടികൾ ഉണ്ടായിട്ടും കൂടുതൽ കരുത്തയായി നയൻതാര തിരിച്ചുവന്നു. സൂപ്പർസ്റ്റാറുകളുടെയോ നായകനടന്മാരുടെയോ സാന്നിധ്യമില്ലെങ്കിലും ഒരു സിനിമയെ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ കഴിയുമെന്ന് നയൻതാര തെളിയിക്കുകയായിരുന്നു. ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന അഭിനേത്രി കൂടിയാണ് നയൻതാര. അഞ്ചു മുതൽ ആറു കോടി രൂപ വരെ ഓരോ സിനിമയ്ക്കും നയൻതാര പ്രതിഫലം ഈടാക്കുന്നു എന്നാണ് റിപ്പോർട്ട്.

മോഡലിംഗിനൊപ്പം ചാനലിൽ അവതാരികയായും തുടക്കക്കാലത്ത് നയൻതാര ജോലി ചെയ്തിട്ടുണ്ട്. കൈരളി ചാനലിലെ ചമയം എന്ന പരിപാടിയുടെ അവതാരികയായും നയൻതാര എത്തിയിരുന്നു. മോഡലിംഗ്, സിനിമാസ്വപ്നങ്ങളുമായി നടക്കുന്ന ഏതൊരു പെൺകുട്ടിയ്ക്കും പ്രത്യാശ സമ്മാനിക്കുന്നൊരു വ്യക്തിത്വം മാത്രമല്ല നയൻതാര, അതിനപ്പുറം ഏതു പ്രതിസന്ധികളിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെ ഉയർന്നു വരാനും വിജയം നേടാനും കഴിയും എന്ന് ജീവിതം കൊണ്ട് തെളിയിച്ച കരുത്തുറ്റ സ്ത്രീ കൂടിയാണ് ആരാധകരുടെ പ്രിയപ്പെട്ട തലൈവി.

Read more: ഇതായിരുന്നു തുടക്കം; നയന്‍താര ആദ്യം മുഖം കാണിച്ചത് മിനിസ്‌ക്രീനില്‍, വീഡിയോ

നിലപാടുകളും ജോലിയുടെ കാര്യത്തിലെ കണിശതയും വിട്ടുവീഴ്ചയില്ലായ്മയും നയൻതാരയുടെ സൂപ്പർസ്റ്റാർ ഇമേജിന് തിളക്കമേകുന്നു. ”ഞാൻ മുഖ്യകഥാപാത്രമായ സിനിമകളിൽ, എല്ലാ തീരുമാനങ്ങളും എന്റേതാണ്. ചില സമയങ്ങളിൽ, സംവിധായകർ ഭർത്താക്കന്മാരെയോ കാമുകന്മാരെയോ ചുറ്റിപ്പറ്റിയുള്ള കഥകളുമായി വരും. അത് ആവശ്യമാണോയെന്ന് ഞാൻ ചോദിക്കാറുണ്ട്,” വോഗിനു നൽകിയ അഭിമുഖത്തിൽ നയൻതാര പറഞ്ഞ വാക്കുകളാണ് ഇവ.

”എന്തുകൊണ്ടാണ് എല്ലായ്പ്പോഴും പുരുഷന്മാർക്കു മാത്രം അധികാരമുണ്ടായിരിക്കേണ്ടത്? പ്രശ്നമെന്തെന്നാൽ, സ്ത്രീകൾ ഇപ്പോഴും കമാൻഡിങ് റോളിലേക്ക് എത്തിയിട്ടില്ല. ഇതാണ് എനിക്ക് വേണ്ടത്, ഇതാണ് ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നതെന്നു പറയാൻ അവർക്ക് ഇപ്പോഴും കഴിയുന്നില്ല. ഇതൊരു ജെൻഡർ കാര്യമല്ല. നിങ്ങൾ പറയുന്നത് ഞാൻ കേൾക്കുന്നുണ്ടെങ്കിൽ, ഞാൻ പറയുന്നത് നിങ്ങളും കേൾക്കണം.” നിലപാടുകളുടെ ഉറപ്പോടെ നയൻതാര പറയുമ്പോൾ ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന തലൈവി എന്ന പേരിന് അവരോളം അർഹയായി മറ്റാരുമില്ലെന്ന് തോന്നും.

Nayanthara, നയൻതാര, Nayanthara interview, നയൻതാര അഭിമുഖം, Nayanthara cover girl, വോഗ് ഇന്ത്യ കവർമോഡൽ, vogue india cover model, ie malayalam, ഐഇ മലയാളം

രജനി, മമ്മൂട്ടി, മോഹൻലാൽ, അജിത്, വിജയ്, സൂര്യ, ചിരഞ്ജീവി, ശിവ കാർത്തികേയൻ എന്നു തുടങ്ങി തെന്നിന്ത്യൻ സിനിമയിലെ എല്ലാ സൂപ്പർസ്റ്റാറുകൾക്ക് ഒപ്പവും അഭിനയിച്ചിട്ടുള്ള അപൂർവ്വ നടിമാരിൽ​ ഒരാൾ കൂടിയാണ് നയൻതാര. എന്നാൽ ഈ സൂപ്പർസ്റ്റാറുകളിൽ നിന്നെല്ലാം നയൻതാരയെ വ്യത്യസ്തമാക്കുന്ന ഒരു കാര്യം അഭിമുഖങ്ങളോടും സിനിമാ പ്രമോഷൻ പരിപാടികളോടും മറ്റും കാണിക്കുന്ന വിമുഖതയാണ്. മാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തിൽ നിന്നും മാറിനിൽക്കാൻ താരങ്ങൾ പോലും ആശങ്കപ്പെടുകയും പ്രമോഷൻ കുറഞ്ഞാൽ അത് സിനിമയെ ബാധിക്കുമെന്ന് കരുതുകയും ചെയ്യുന്ന സിനിമയുടെ സാമ്പ്രദായിക രീതികളിൽ നിന്നും നയൻതാര മാറിനിന്നു.

Nayanthara

നീണ്ട പത്തുവർഷത്തോളം ഒരു മാധ്യമത്തിനു പോലും അഭിമുഖം കൊടുക്കാതെ തന്നെ തന്റെ സ്റ്റാർഡം പരിപാലിച്ചു കൊണ്ടുപോവാൻ നയൻതാരയ്ക്ക് കഴിഞ്ഞുവെന്നതാണ് സത്യം. ”ഞാൻ ചിന്തിക്കുന്നത് എന്താണെന്നു ലോകം അറിയാൻ എനിക്ക് താൽപര്യമില്ല. ഞാൻ എപ്പോഴും സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. വലിയൊരു ആൾക്കൂട്ടത്തിനിടയിൽ എനിക്ക് നിൽക്കാനാവില്ല. പല തവണ മാധ്യമങ്ങള്‍ എന്നെ തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ട്. എനിക്ക് കൈകാര്യം ചെയ്യാൻ കഴിയാത്തത്ര പ്രശ്നങ്ങള്‍ ഉണ്ടായി. എന്റെ ജോലി അഭിനയമാണ്.എന്റെ സിനിമകൾ എനിക്ക് വേണ്ടി സംസാരിക്കും എന്നാണ് ഞാന്‍ കരുതുന്നത്.” മാധ്യമങ്ങൾക്ക് അഭിമുഖം നൽകാത്തതിന്റെയും സിനിമാ പ്രൊമോഷനുകളിൽ പങ്കെടുക്കാത്തതിന്റെയും കാരണം നയൻതാര വ്യക്തമാക്കുന്നു.

Read more: സിഎക്കാരിയാകാൻ മോഹിച്ച് തെന്നിന്ത്യയുടെ താരറാണിയായ നയൻതാര

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook