നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത കോളിവുഡിൽ പാട്ടാണ്. ഇരുവരും ഇത് തുറന്നു സമ്മതിച്ചിട്ടില്ലെങ്കിലും ഇടയ്ക്കിടെ പുറത്തുവരുന്ന ഇരുവരും ഒരുമിച്ചുളള ചിത്രങ്ങൾ ഇത് സത്യമാണെന്നതിന്റെ തെളിവാണ്. വിഘ്നേശ് ശിവന്റെ 33-ാം പിറന്നാളാണ് ഇന്ന്. കഴിഞ്ഞ വർഷം നയൻതാരയ്ക്ക് ഒപ്പമായിരുന്നു വിഘ്നേശിന്റെ പിറന്നാൾ ആഘോഷം. ഇരുവരും ഒന്നിച്ചുളള സെൽഫി വിഘ്നേശ് ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തിരുന്നു. നിങ്ങൾ ആ ചിരി കണ്ടോയെന്നും അവൾ ഒരുപാട് സന്തോഷവതിയാണെന്നുമായിരുന്നു നയൻതാരയെക്കുറിച്ച് വിഘ്നേശ് ട്വീറ്റ് ചെയ്തത്.

ഇത്തവണത്ത പിറന്നാളും നയൻതാരയ്ക്ക് ഒപ്പമാണ് വിഘ്നേശ് ആഘോഷിച്ചത്. ഇരുവരും ഇപ്പോൾ യുഎസിലാണ്. പിറന്നാൾദിനത്തിൽ വിഘ്നേശും നയൻതാരയും ഒരുമിച്ചുളള ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. യുഎസിലെ ബ്രൂക്‌ലിൻ ബ്രിഡ്ജിൽ നിന്നുളള ഒരു സെൽഫിയാണ് വൈറലായിരിക്കുന്നത്. ചിരിച്ചുകൊണ്ട് വിഘ്നേശിനൊപ്പം നിൽക്കുന്ന നയൻസിനെയാണ് ചിത്രത്തിൽ കാണാനാകുക. മറ്റൊരു കൗതുകകരമായ കാര്യം എന്തെന്നാൽ നയൻതാരയുടെ മുൻ കാമുകൻ ചിമ്പുവിന്റെ സൂപ്പർഹിറ്റ് ചിത്രം വിണ്ണെത്താണ്ടി വരുവായയുടെ ഒരു രംഗം ചിത്രീകരിച്ചത് ഈ പാലത്തിൽവച്ചാണ്. വിവാഹിതയായ ജെസിയെ(തൃഷ) കാർത്തിക് (ചിമ്പു) വീണ്ടും കണ്ടുമുട്ടുന്നത് ഈ പാലത്തിൽവച്ചാണ്.

A post shared by N A Y A N (@nayantharaofficial) on

കഴിഞ്ഞ വർഷം തിരുവോണനാളിൽ ആരാധകര്‍ക്ക് ഓണാശംസകള്‍ അറിയിച്ചു കൊണ്ട് വിഘ്നേശ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രവും വൈറലായിരുന്നു. ഓണാഘോഷത്തിന് വേണ്ടി നയന്‍താര കൊച്ചിയിലെ വസതിയിലെത്തിയിരുന്നു. നയൻസിന്റെ കൂടെ വിഘ്നേശും എത്തിയിരുന്നു. ദക്ഷിണേന്ത്യന്‍ ചലച്ചിത്ര അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ ഇരുവരും സിംഗപ്പൂരിലേക്ക് ഒരുമിച്ചുപോയതും വാർത്തയായിരുന്നു.

ചിമ്പു-നയൻതാര പ്രണയവും തകർച്ചയും കോളിവുഡിൽ ചൂടേറിയ വാർത്തയായിരുന്നു. ഇതിനുപിന്നാലെയാണ് നയൻസ് പ്രഭുദേവയുമായി അടുക്കുന്നത്. എന്നാൽ അതും തകർന്നു. പിന്നീടാണ് സംവിധായകൻ വിഘ്നേശുമായി അടുക്കുന്നത്. വിഘ്നേശ് സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയാണ് പരസ്പരം ഇരുവരും അടുത്തത്. ചിത്രത്തിൽ നയൻതാരയായിരുന്നു നായിക.

@ Cochin airport yesterday! | #Nayanthara #VigneshShivn

A post shared by N A Y A N (@nayantharaofficial) on

#Nayanthara

A post shared by N A Y A N (@nayantharaofficial) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook