Latest News

അമ്മയുടെ ജന്മദിനം ആഘോഷമാക്കി നയൻതാര; ചിത്രങ്ങൾ

തങ്കത്തിന്റെ മനസ്സുള്ള ഓമനാമ്മയ്ക്ക് പിറന്നാൾ ആശംസകൾ എന്നാണ് വിഘ്നേഷ് കുറിക്കുന്നത്

Nayanthara, നയൻതാര, Vignesh Shivan, വിഘ്നേശ് ശിവൻ, Nayanthara mother birthday, nayanthara love, നയൻതാര പ്രണയം, nayanthara wedding, Nayanthara mother father brother, nayanthara family, nayans, vikki, nayanthara kochi

തെന്നിന്ത്യൻ സിനിമയിലെ ഒരേ ഒരു സൂപ്പർസ്റ്റാർ നായികയാണ് നയൻതാര. മലയാള സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് നയൻതാര എത്തിയതെങ്കിലും ഇന്ന് തെന്നിന്ത്യൻ സിനിമയിലെ താരറാണിയാണ് നയൻതാര. അഭിമുഖങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നുമൊക്കെ പൊതുവെ അകലം പാലിക്കാൻ ഇഷ്ടപ്പെടുന്ന നയൻതാരയുടെ വിശേഷങ്ങൾ പലപ്പോഴും ആരാധകർ അറിയുന്നത് നയൻതാരയുടെ ബോയ്ഫ്രണ്ടും സംവിധായകനുമായ വിഘ്നേഷ് ശിവന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെയാണ്.

ഇപ്പോഴിതാ, അമ്മ ഓമന കുര്യന്റെ ജന്മദിനം ആഘോഷിക്കുന്ന നയൻതാരയുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് വിഘ്നേഷ്. “പ്രിയപ്പെട്ട ഓമന കുര്യൻ അമ്മുവിന് ജന്മദിനാശംസകൾ. നിങ്ങളെയും തങ്കമനസ്സിനെയും ദൈവം അനുഗ്രഹിക്കട്ടെ,” എന്നാണ് ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ട് വിഘ്നേഷ് കുറിക്കുന്നത്.

താനും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് അടുത്തിടെ ഒരു തമിഴ് ചാനലിനു നൽകിയ അഭിമുഖത്തിൽ നയൻതാര തുറന്നു പറഞ്ഞിരുന്നു. തമിഴിലെ പ്രശസ്ത അവതാരകയായ ദിവ്യദർശിനിയുടെ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് നയൻതാര ഇക്കാര്യം വ്യക്തമാക്കിയത്.

തെന്നിന്ത്യയുടെ സ്വന്തം താരറാണിയും പ്രിയ സംവിധായകനും തമ്മിലുള്ള വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും ഇപ്പോൾ.

Read more: കൈക്കുഞ്ഞിനെ നെഞ്ചോട് ചേർത്ത് നയൻതാര, അരികിൽ വിഘ്നേഷും; വൈറലായി ചിത്രം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nayanthara celebrates moms birthday with vignesh shivan

Next Story
മിക്കിക്കും മിന്നിക്കുമൊപ്പം ഫൊട്ടോ എടുത്ത് ഐശ്വര്യ; മധുവിധുകാലമോർത്ത് അഭിഷേക് ബച്ചൻabhishek bachchan, abhishek bachchan aishwarya rai bachchan, abhishek ash love story, abhishek bachchan aishwarya rai bachchan films, ഐശ്വര്യ റോയ്, ഐശ്വര്യ, അഭിഷേക്, അഭിഷേക് ബച്ഛൻ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com