പ്രിയ കൂട്ടുകാരന്‍ വിഘ്നേശ് ശിവനുമായി ക്രിസ്മസ് ആഘോഷിച്ച് തെന്നിന്ത്യന്‍ താരം നയന്‍താര. സംവിധായകന്‍ കൂടിയായ വിഘ്നേശ് ശിവനുമൊത്തുള്ള നയസിന്റെ ക്രിസ്മസ് ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

സൂര്യ നായകനായ ‘താനാ സേര്‍ന്ത കൂട്ടം’, നയന്‍‌താര-വിജയ്‌ സേതുപതി എന്നിവര്‍ നായികാ നായകന്മാരായ ‘നാനും റൌഡി താന്‍’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ വിഘ്നേശ് ശിവനുമായുള്ള നയന്‍താരയുടെ വിവാഹം ഉടന്‍ ഉണ്ടാകും എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കോളിവുഡിന്റെ പ്രിയപ്പെട്ട പ്രണയ ജോഡികളാണ് നയന്‍താരയും സംവിധായകന്‍ വിഘ്നേശ് ശിവനും. തങ്ങള്‍ക്കിടയിലെ പ്രണയം ഇരുവരും പരസ്യമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പല സന്ദര്‍ഭങ്ങളിലായി പറയാതെ പറഞ്ഞിട്ടുണ്ട്. നയന്‍സുമായുള്ള ബന്ധത്തെക്കുറിച്ച് ഒരവസരത്തില്‍ വിഘ്നേശ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ.

“ഈ സ്‌നേഹത്തില്‍ ഒരുപാട് സൗഹൃദമുണ്ട്. ഈ സൗഹൃദത്തില്‍ അതിലധികം സ്‌നേഹവും,” നയന്‍സിനൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടാണ്  വിഘ്നേശ് ഇങ്ങനെ കുറിച്ചത്.

Read More: കൂട്ടുകാരനൊപ്പം സുവര്‍ണ്ണക്ഷേത്രത്തിലെത്തി നയന്‍താര: ചിത്രങ്ങള്‍, വീഡിയോ

മലയാളത്തില്‍ നിന്നും തമിഴിലേക്ക് എത്തി, ഇപ്പോള്‍ തെന്നിന്ത്യയുടെ തന്നെ ‘മോസ്റ്റ്‌ ഡിസയേര്‍ഡ്‌ നടി’യായിത്തീര്‍ന്നിരിക്കുകയാണ് ഈ തിരുവല്ലാക്കാരി പെണ്‍കുട്ടി. മലയാളത്തിൽ നിന്നും തമിഴകത്തെത്തിയ ഒട്ടേറെ നടികളുണ്ടെങ്കിലും നയന്‍‌താരയോളം തമിഴകം ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച മറ്റാരെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. ‘ലേഡി സൂപ്പർ സ്റ്റാർ’ എന്നാണ് തമിഴ് മക്കൾ നയൻതാരയെ വിളിക്കുന്നത്, ഇടയ്ക്ക് സ്നേഹത്തോടെ ‘നയന്‍സ്’ എന്നും. നയൻസിന്റെ അഭിനയ മികവും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുമാണ് താരത്തിന്റെ ഈ ജനപ്രീതിയ്ക്കടിസ്ഥാനം.

ബോക്സ്ഓഫീസ് വിജയങ്ങള്‍ കൊയ്തെടുക്കുമ്പോഴും വ്യത്യസ്തമായ സിനിമകള്‍ക്ക് കൈകൊടുക്കാന്‍ മറന്നില്ല എന്നതാണ് നയന്‍താരയുടെ വിജയ രഹസ്യം. തെന്നിന്ത്യയില്‍ ഇന്ന് ഒരു നടിക്ക് ഒരു സിനിമയെ മുഴുവനായി ചുമലിലേറ്റാന്‍ കഴിയുമെങ്കില്‍ അത് നയന്‍താരയ്ക്ക് മാത്രമാണ്. തോല്‍വികള്‍ ഉണ്ടായില്ല എന്നല്ല, തോൽവികളെ അവര്‍ എങ്ങനെ മറികടന്നു എന്നതാണ് നയന്‍താരയെ സംബന്ധിച്ച് ശ്രദ്ധേയമായ വിഷയം.

Read More: തെന്നിന്ത്യയുടെ താരറാണി

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ