/indian-express-malayalam/media/media_files/uploads/2019/09/nayanthara-celebrates-boyfriend-vignesh-shivn-birthday-photos-298713.jpg)
നയന്‍താരയുടെ കൂട്ടുകാരനും തമിഴ് സിനിമാ സംവിധായകനുമായ വിഘ്നേശ് ശിവന്റെ പിറന്നാള്‍ ആയിരുന്നു ഇന്നലെ. കൂട്ടുകാരന്റെ പിറന്നാള്‍ ആഘോഷത്തിന്, ജോലി തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി നയന്‍താര എത്തി.
Wiki Birthday blast Full of Love This one is so special @VigneshShivN#WikiNayanpic.twitter.com/uERv26FaAW
— Nayanthara (@NayantharaU) September 18, 2019
A Special Day Special celebrations #WikiBdayCelebrationspic.twitter.com/z3ql6E74R9
— Nayanthara (@NayantharaU) September 18, 2019
നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘നെട്രികൺ’. കാമുകൻ വിഘ്നേശ് ശിവൻ ആണ് ചിത്രത്തിന്റെ നിർമാതാവ്. വിഘ്നേശിന്റെ പ്രൊഡക്ഷൻ കമ്പനിയായ റൗഡി പിക്‌ചേഴ്സ് ആദ്യമായി നിർമിക്കുന്ന ചിത്രമാണിത്. മിലിന്ദ് റാവുവാണ് ചിത്രത്തിന്റെ സംവിധായകൻ.
Read Also: മുഖം മറച്ച് നയൻതാര, കാരണം വെളിപ്പെടുത്തി വിഘ്നേശ് ശിവൻ
ചിത്രത്തിന്റെ ഷൂട്ടിങ്ങ് സെപ്റ്റംബർ 15 ന് ചെന്നൈയിൽ തുടങ്ങി. ചിത്രം അനൗൺസ് ചെയ്തതിനുപിന്നാലെ നയൻതാരയ്ക്ക് ഒപ്പമുളള ചിത്രം വിഘ്നേശ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പക്ഷേ ചിത്രത്തിൽ നയൻതാര തന്റെ മുഖം കൈകൊണ്ട് മറച്ചിരുന്നു. ‘നെട്രികൺ’ സിനിമയിലെ തന്റെ ലുക്ക് ഇപ്പോൾ പുറത്തുവിടാൻ ആഗ്രഹമില്ലാത്തതിനാലാണ് നയൻതാര മുഖം മറച്ചുപിടിച്ചത്.
നാലു വർഷത്തോളമായി നയൻതാരയും വിഘ്നേശ് ശിവനും പ്രണയത്തിലാണ്. 2020 ൽ ഇരുവരുടെയും വിവാഹം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us