scorecardresearch

ധൈര്യത്തോടെ ‘നോ’ പറഞ്ഞു; കാസ്റ്റിങ്ങ് കൗച്ച് അനുഭവത്തെക്കുറിച്ച് നയൻതാര

ഇതാദ്യമായല്ല, ഒരു നടി കാസ്റ്റിങ്ങ് കൗച്ചിന്റെ ചതികുഴികളെക്കുറിച്ച് തുറന്നു പറയുന്നത്

nayanthara, ie malayalam

സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന കാസ്റ്റിങ്ങ് കൗച്ചുകളുടെ വ്യാപതിയെക്കുറിച്ച് തുറന്നു പറഞ്ഞ് നടി നയൻതാര.വിട്ടുവിഴ്ച ചെയ്‌താൽ ഒരു ചിത്രത്തിലെ കേന്ദ്രകഥാപാത്ര അവതരിപ്പിക്കാനുള്ള അവസരം തനിക്ക് നൽകാമെന്നായിരുന്നു ഓഫർ. തന്റെ കഴിവിൽ വിശ്വസിക്കുന്ന താരം ആ ഓഫർ വേണ്ടെന്നുവയ്ക്കുകയായിരുന്നു.

ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നയൻതാര തന്റെ അനുഭവം തുറന്നു പറഞ്ഞത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തിനു വേണ്ടി വിട്ടുവീഴ്ചകൾ ചെയ്യണമെന്ന് പറഞ്ഞപ്പോൾ നോ എന്നതായിരുന്നു തന്റെ ഉത്തരമെന്ന് നയൻതാര പറഞ്ഞു. കഴിവിൽ വിശ്വസിച്ചിരുന്ന അവർക്ക് താൻ എന്നെങ്കിലും ഒരു പ്രമുഖ നടിയാകുമെന്ന് അറിയാമായിരുന്നു. ഇതാദ്യമായല്ല, ഒരു നടി കാസ്റ്റിങ്ങ് കൗച്ചിന്റെ ചതികുഴികളെക്കുറിച്ച് തുറന്നു പറയുന്നത്. 2020ൽ നടി അനുഷ്‌ക ഷെട്ടിയും തന്റെ അനുഭവം പങ്കുവച്ചിരുന്നു.

തമിഴ് സിനിമാലോകത്തെ പ്രമുഖ നടിയാണ് നയൻതാര. ഷാരൂഖ് ഖാൻ, വിജയ് സേതുപതി എന്നിവർ ഒന്നിച്ചെത്തുന്ന ചിത്രം ‘ജവാനി’ലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.കഴിഞ്ഞ വർഷമായിരുന്നു സംവിധായകൻ വിഘ്നേഷ് ശിനവുമായുള്ള നയൻതാരയുടെ വിവാഹം.ഒക്‌ടോബർ 9നാണ് നയൻതാരയും വിഘ്‌നേഷും തങ്ങളുടെ ഇരട്ടകുട്ടികളായ ഉയിരിനെയും ഉലകത്തെയും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്.

“നയനും ഞാനും അമ്മയും അപ്പയും ആയി. ഇരട്ടക്കുട്ടികളാൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥനകളും, പൂർവ്വികരുടെ അനുഗ്രഹങ്ങളും, നന്മകളും ചേർന്ന്, അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും എല്ലാവരുടെയും അനുഗ്രഹം വേണം. ജീവിതം കൂടുതൽ ശോഭയുള്ളതും മനോഹരവുമാണ്,” വിഘ്നേഷ് കുറിച്ചതിങ്ങനെയായിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Nayanthara casting couch role filmmakers