scorecardresearch

നയൻതാരയ്ക്ക് വെഡ്ഡിങ് ബെൽ; വിഘ്‌നേശ് പ്രതിശ്രുത വരനെന്ന് ലേഡി സൂപ്പർസ്റ്റാർ

ആദ്യമായി നയൻതാര വിഘ്നേശിനെ തന്റെ പ്രതിശ്രുത വരനെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ്

ആദ്യമായി നയൻതാര വിഘ്നേശിനെ തന്റെ പ്രതിശ്രുത വരനെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ബച്ചനൊപ്പം നയന്‍സും: 'സൈരാ നരസിംഹ റെഡ്ഡി'യിലെ കാഴ്ചകള്‍

തമിഴ് സിനിമാലോകത്ത് ഉടൻ തന്നെ ഒരു താരവിവാഹം നടക്കും. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് വധു. വരൻ സംവിധായകൻ വിഘ്നേശ് ശിവനും. നയൻതാരയും വിഘ്നേശ് ശിവനും പ്രണയത്തിലാണെന്ന് സിനിമാ ആരാധകർക്ക് അറിയാം. ഇരുവരും ഇക്കാര്യം തുറന്നു പറഞ്ഞിട്ടില്ല. എങ്കിലും സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ വഴിയും പൊതുപരിപാടികൾക്ക് ഒരുമിച്ച് എത്തിയും തങ്ങൾ പ്രണയത്തിലാണെന്ന് ഇരുവരും പറയാതെ പറയുന്നുണ്ട്.

Advertisment

നയൻതാരയുടെ ഓരോ നേട്ടങ്ങൾക്കും ആശംസ അറിയിച്ച് വിഘ്നേശ് ട്വീറ്റ് ചെയ്യാറുണ്ട്. സിനിമയിലെത്തി നയൻതാര 14 വർഷങ്ങൾ പിന്നിട്ടപ്പോഴും വിഘ്നേശ് അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. ‘നയനിസത്തിന്‍റെ പതിനാല് വര്‍ഷങ്ങള്‍, നിനക്ക് കൂടുതല്‍ കരുത്തും വിജയങ്ങളും നേരുന്നു… നയന്‍താര. അത് തുടര്‍ന്നുകൊണ്ടേയിരിക്കുക. ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ട് മനോഹരമായ ഒരു ദിനം. അതിമനോഹരമായ ക്രിസ്മസ് ദിനമായിരുന്നു ഇത്. ഒരുപാട് ശുഭപ്രതീക്ഷകള്‍...ഒരുപാട് സ്നേഹം..’ എന്നായിരുന്നു വിഘ്‌നേശ് കുറിച്ചത്.

നയൻതാരയുടെ പിറന്നാളിനും വിഘ്നേശ് ആശംസ നേർന്ന് ട്വീറ്റ് ചെയ്തു. ”ഞാൻ മാതൃകയായി നോക്കിക്കാണുന്ന സ്ത്രീക്ക് ജന്മദിനാശംസകൾ. എന്നും ശക്തയായിരിക്കുക, സുന്ദരിയായിരിക്കുക. അതിശയകരമായ കഥകളിലൂടെ നയൻതാര എന്താണെന്ന് തെളിയിക്കുക. നിന്നെക്കുറിച്ച് എന്നും ഞാൻ അഭിമാനിക്കുന്നു. ഒരുപാട് സ്നേഹവും ബഹുമാനവും എന്റെ തങ്കമേ” ഇതായിരുന്നു പിറന്നാൾദിന ആശംസയായി ട്വിറ്ററിലൂടെ വിഘ്നേശ് തന്റെ നയൻസിന് നൽകിയത്.

തന്റെ നേട്ടങ്ങൾക്ക് ഒപ്പം നിന്നതിന് നയൻതാരയും വിഘ്നേശിന് നന്ദി പറയാറുണ്ട്. പക്ഷേ ആദ്യമായി നയൻതാര വിഘ്നേശിനെ തന്റെ പ്രതിശ്രുത വരനെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ്. ദ് ഹിന്ദു ദിനപത്രം സംഘടിപ്പിച്ച വേൾഡ് ഓഫ് വുമൺ 2018 ചടങ്ങിൽ നടത്തിയ പ്രസംഗത്തിലാണ് വിഘ്നേശ് തന്റെ പ്രതിശ്രുത വരനാണെന്ന് നയൻതാര പേരെടുത്ത് പറയാതെ പറഞ്ഞത്.

Advertisment

'എനിക്ക് പിന്തുണ നൽകിയതിന് എന്റെ അമ്മയോടും അച്ഛനോടും സഹോദരനോടും പ്രതിശ്രുത വരനോടും നന്ദി പറയുന്നു. ഈ അവാർഡ്ദാന ചടങ്ങ് ഞാൻ പങ്കെടുത്ത മറ്റു ഫിലിം അവാർഡുകളിൽനിന്നും വളരെ വ്യത്യസ്തമാണ്. അവാർഡ് സ്വീകരിക്കാൻ ഇവിടെയെത്തിയ സ്ത്രീകളിൽനിന്നും ലഭിച്ച ഊർജവുമായാണ് ഞാൻ വീട്ടിലേക്ക് മടങ്ങുക', നയൻതാര പറഞ്ഞു.

വിഘ്നേശിനെ പ്രതിശ്രുത വരനെന്ന് പൊതുജനമധ്യത്തിൽ അംഗീകരിച്ചതോടെ ഇരുവരുടെയും വിവാഹം ഈ വർഷം തന്നെ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. തമിഴകത്ത് നയൻസിന്റെ തിരിച്ചുവരവിനൊരുക്കിയത് വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമയാണ്. ഇതിനുശേഷമാണ് ഇരുവരും പ്രണയത്തിലായത്.

Vignesh Shivan Nayanthara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: