വിരലോട് ഉയിര്‍ കോര്‍ത്ത് വിഘ്നേഷ്, വിവാഹവസ്ത്രത്തില്‍ നയന്‍‌സിനെ കാണണമെന്ന് ആരാധകര്‍

കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യൂവെന്നും വിവാഹവസ്ത്രത്തില്‍ നയന്‍‌താരയെ കാണാന്‍ ആഗ്രഹമുണ്ടെന്നും ആരാധകരുടെ പ്രതികരണം

nayanthara, nayanthara age, nayanthara husband, nayanthara birthday, nayanthara instagram, nayanthara vignesh shivan marriage, nayanthara engagement, നയന്‍‌താര, വിഗ്നേഷ് ശിവന്‍, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, ഐ ഇ മലയാളം, iemalayalam, indian express malayalam

തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനുമായുള്ള വിവാഹം. വര്‍ഷങ്ങളായുള്ള സൗഹൃദം പ്രണയമായി… ഇനി വിവാഹത്തില്‍ എത്തുന്നതെന്നായിരിക്കുമെന്നാണ് ആരാധകലോകം സദാ ചോദിക്കുന്നത്. വിഘ്നേഷിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ നിരന്തരം ഇവരുടെ വിവാഹത്തെക്കുറിച്ചുള്ള കമന്റുകള്‍ കാണാം.

ധാരാളം അഭിമുഖങ്ങളിലും ഇരുവരും ഈ ചോദ്യം നേരിട്ടിട്ടുണ്ട്, എങ്കിലും വിവാഹത്തെക്കുറിച്ച് വ്യക്തമായ ഒരു ഉത്തരം ഇരുവരും ഇതുവരെ നല്‍കിയിട്ടില്ല. എന്നാല്‍, വിഘ്നേഷ് ശിവന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌ അതുമായി ബന്ധപ്പെട്ട ഒരു സൂചനയാണോ നല്‍കുന്നതെന്നാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.

‘വിരലോട് ഉയിര്‍ കോര്‍ത്ത്,’ എന്ന അടിക്കുറിപ്പോടെയുള്ള ഒരു ചിത്രത്തില്‍ മോതിരമണിഞ്ഞ വിരല്‍ നെഞ്ചോട്‌ ചേര്‍ത്ത രീതിയില്‍ കാണാം. നയന്‍‌താര-വിഘ്നേഷ് വിവാഹനിശ്ചയം കഴിഞ്ഞോയെന്നും ആ ദിവസത്തിലേക്ക് ഇനിയെത്ര കാത്തിരിക്കണം എന്നുമൊക്കെയാണ് കുറിപ്പിന് താഴെ ആരാധകരുടെ ചോദ്യങ്ങള്‍.

 nayanthara, nayanthara age, nayanthara husband, nayanthara birthday, nayanthara instagram, nayanthara vignesh shivan marriage, nayanthara engagement, നയന്‍‌താര, വിഗ്നേഷ് ശിവന്‍, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, ഐ ഇ മലയാളം, iemalayalam, indian express malayalam

നയന്‍‌താര സോഷ്യല്‍ മീഡിയയില്‍ ഇല്ല.  എന്നാല്‍ സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് വിഘ്നേഷ്.  തന്റെ സിനിമാ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങളും ഒപ്പം നയന്‍‌താരയുമായുള്ള സ്നേഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ ഇന്‍സ്റ്റഗ്രാമില്‍ സ്ഥിരമായി പങ്കു വയ്ക്കാറുണ്ട് ഈ യുവസംവിധായകന്‍. ‘നാനും റൗഡി നാന്‍ താന്‍’ (2015) എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയൻതാരയും സംവിധായകന്‍ വിഘ്നേഷും പ്രണയത്തിലാകുന്നത്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു സീ സിനിമാ അവാർഡ് സ്വീകരിക്കാനെത്തിയപ്പോഴാണ് നയൻതാര വിഘ്നേഷുമായുളള പ്രണയത്തെക്കുറിച്ച്’ ആദ്യമായി തുറന്നു പറഞ്ഞത്. താൻ ഇപ്പോൾ വളരെ സന്തോഷത്തിലാണെന്നും അതു തന്റെ മുഖത്തു നിങ്ങൾക്കിപ്പോൾ കാണാനാവുന്നുണ്ടെന്നു കരുതുന്നതായും നയൻതാര പറഞ്ഞു.

”ജീവിതത്തിൽ ഒരാൾക്ക് വേണ്ടത് മനഃസമാധാനമാണ്. അത് എനിക്കിപ്പോഴുണ്ട്. കുടുംബത്തിൽ സമാധാനമുണ്ട്. മനസിനു സമാധാനമുണ്ട്. ആ സമാധാനം നിങ്ങൾക്കു തരുന്നത് അച്ഛനോ അമ്മയോ ആകാം, ഭാര്യയാകാം, ഭർത്താവാകാം, ചിലപ്പോൾ നിങ്ങൾ വിവാഹം കഴിക്കാൻ പോകുന്നയാളാകാം. എന്റെ സ്വപ്നങ്ങൾ അയാളുടെ സ്വപ്നങ്ങളായി കണ്ട്, അതിനുവേണ്ട പിന്തുണ നൽകി കൂടെ നിൽക്കുന്നത് വളരെ സന്തോഷമായ കാര്യമാണ്. അതാണ് എന്റെ സന്തോഷവും” വിഘ്നേഷിന്റെ പേരെടുത്തു പറയാതെയാണ് നയൻതാര ഇക്കാര്യങ്ങൾ പറഞ്ഞത്. എന്നാല്‍ സദസ്സിന്റെ മുന്‍നിരയില്‍ ഇരുന്നു നയന്‍സിനെ സാകൂതം നോക്കി ചിരിച്ചു കൊണ്ടിരുന്ന വിഗ്നേഷിനെക്കുറിച്ചാണ്, ആ ബന്ധം തന്റെ ജീവിതത്തില്‍ കൊണ്ട് വന്ന മാറ്റത്തെക്കുറിച്ചാണ് നയന്‍‌താര പറഞ്ഞതെന്ന് ഏവര്‍ക്കും വ്യക്തമായിരുന്നു

Read More: ‘വേർപിരിയൽ എളുപ്പമായിരുന്നില്ല’; പ്രണയം തകർന്നതിനെ കുറിച്ച് നയൻതാര മനസ് തുറക്കുന്നു

“ഏതാണ്ട് 22 തവണ ഞങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ വന്നിട്ടുണ്ട്. മൂന്ന് മാസം കൂടുമ്പോള്‍ ഈ വാര്‍ത്ത വന്നു കൊണ്ടിരിക്കും. ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണമെന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണമെന്ന് പദ്ധതിയുണ്ട്. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്.

മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നുവെന്ന് നോക്കാം. അപ്പോൾ വിവാഹം കഴിക്കാം. ഇപ്പോള്‍ എല്ലാം ഭംഗിയായി പോകുന്നു. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം,” നയന്‍താരയുമായുള്ള വിവാഹത്തെക്കുറിച്ച് ബിഹൈന്‍ വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വിഘ്നേഷ് ശിവന്‍ ഒരിക്കല്‍ പറഞ്ഞു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nayanthara boyfriend vignesh shivan instagram photo leaves fans curious about wedding engagement

Next Story
സുപ്രിയയുടെ ഹൃദയം കവർന്ന പൃഥ്വിരാജിന്റെ ഗാനം; വീഡിയോprithviraj, supriya, prithviraj songs
The moderation of comments is automated and not cleared manually by malayalam.indianexpress.com