ഇന്ന് നയൻതാരയുടെ പിറന്നാളാണ്. താരത്തിന് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ പിറന്നാൾ ആശംസകൾ നേർന്നത്. കാമുകൻ വിഘ്നേശ് ശിവനും നയൻസിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. വിഘ്നേശിന്റെ ആശംസയ്ക്ക് വളരെയേറെ പ്രത്യേകതയുണ്ട്.

”ഞാൻ മാതൃകയായി നോക്കിക്കാണുന്ന സ്ത്രീക്ക് ജന്മദിനാശംസകൾ. എന്നും ശക്തയായിരിക്കുക, സുന്ദരിയായിരിക്കുക. അതിശയകരമായ കഥകളിലൂടെ നയൻതാര എന്താണെന്ന് തെളിയിക്കുക. നിന്നെക്കുറിച്ച് എന്നും ഞാൻ അഭിമാനിക്കുന്നു. ഒരുപാട് സ്നേഹവും ബഹുമാനവും എന്റെ തങ്കമേ…” ഇതായിരുന്നു പിറന്നാൾദിന ആശംസയായി ട്വിറ്ററിലൂടെ വിഘ്നേശ് ശിവൻ നയൻസിന് നൽകിയത്.

വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയാണ് വിഘ്നേശും നയൻതാരയും തമ്മിൽ പ്രണയത്തിലാവുന്നത്. നയൻതാര ആയിരുന്നു ചിത്രത്തിലെ നായിക. ഈ ചിത്രത്തിലെ ഒരു പാട്ടിന്റെ വരികളിലൂടെയാണ് പിറന്നാൾദിനത്തിൽ നയൻതാരയോടുളള തന്റെ സ്നേഹം വിഘ്നേശ് ഇക്കുറി പ്രകടിപ്പിച്ചത്.

പുതിയ ചിത്രമായ ‘വേലക്കാരൻ’ ടീമിന്റെ അംഗങ്ങൾക്കൊപ്പമായിരുന്നു നയൻതാരയുടെ ഇത്തവണത്തെ പിറന്നാൾ ആഘോഷം. നാനും റൗഡി താൻ എന്ന ചിത്രത്തിലെ തങ്കമേ എന്ന ഗാനം പ്ലേ ചെയ്താണ് ടീമംഗങ്ങൾ നയൻതാരയ്ക്ക് സർപ്രൈസ് നൽകിയത്. വിഘ്നേശിന്റെ ആശംസയെക്കുറിച്ചാണ് ഇതിലൂടെ വേലെക്കാരൻ ടീം പറയാതെ പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ