സെറ്റിൽ നിന്നും മടങ്ങിയെത്തിയ നയൻതാരയ്ക്ക് വീട്ടുകാർ നൽകിയ സർപ്രൈസ്

ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കൊച്ചിയിലുള്ള നയൻതാരയ്ക്ക് ഗംഭീരസർപ്രൈസ് ആണ് അച്ഛനും അമ്മയും സഹോദരനും ചേർത്ത് ഒരുക്കിയത്

Nayanthara, Nayanthara birthday, Nayanthara birthday celebration, Nayanthara family, Nayanthara mother, Nayanthara father, Nayanthara brother, Nayanthara Vignesh Shivan, Nayanthara photos, Nayanthara age, നയൻതാര

തെന്നിന്ത്യൻ താരറാണി നയൻതാരയുടെ 36-ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ആരാധകരും വീട്ടുകാരും പ്രിയപ്പെട്ടവരുമെല്ലാം ചേർന്ന് താരത്തിന്റെ ജന്മദിനാഘോഷങ്ങൾ കൊഴുപ്പിച്ചു. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കൊച്ചിയിലാണ് നയൻതാര ഇപ്പോഴുള്ളത്. ഇത്തവണത്തെ നയൻതാരയുടെ ജന്മദിനാഘോഷങ്ങൾ വീട്ടുകാർക്ക് ഒപ്പമായിരുന്നു.

സെറ്റിൽ നിന്നും തിരിച്ചെത്തിയ നയൻതാരയെ കാത്ത് വീട്ടുകാരൊരു.ക്കിയ സർപ്രൈസ് ഇരിപ്പുണ്ടായിരുന്നു. ഒരുപറ്റം കേക്കുകളും വർണശബളമായ അലങ്കാരങ്ങളാലുമാണ് അമ്മ ഓമന കുര്യനും അച്ഛൻ കുര്യൻ കൊടിയാട്ടും സഹോദരൻ ലെനു കുര്യനും നയൻതാരയെ വരവേറ്റത്. നയൻതാരയുടെ കൂട്ടുകാരനും സംവിധായകനുമായ വിഘ്നേഷ് ശിവനാണ് ജന്മദിനാഘോഷങ്ങളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

Read more: “അടുത്തുണ്ടാവുന്നത് മിസ് ചെയ്യുന്നു, എന്നാലും സന്തോഷത്തോടെ”

“എത്ര മധുരകരമാണിത് !!! അമ്മ, അപ്പ, ലെനു കുര്യൻ എന്ന ഏറ്റവും നല്ല സഹോദരൻ എന്നിവരിൽ നിന്നുള്ള അത്തരമൊരു മനോഹരമായ സർപ്രൈസ്. അടുത്തുണ്ടാവുന്നത് മിസ്സ് ചെയ്യുന്നു, എന്നാലും സന്തോഷത്തോടെ,” എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് വിഘ്നേഷ് കുറിച്ചത്. ഹാപ്പി ബർത്ത്ഡേ മണിക്കുട്ടി എന്ന് കേക്കിലും ഹാപ്പി ബർത്ത്ഡേ മോൾ എന്നെഴുതിയ വലിയ തോരണങ്ങളും ചിത്രങ്ങളിൽ കാണാം.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

Read More: ഇതായിരുന്നു തുടക്കം; നയന്‍താര ആദ്യം മുഖം കാണിച്ചത് മിനിസ്‌ക്രീനില്‍, വീഡിയോ

“ജന്മദിനാശംസകൾ തങ്കമേ… എപ്പോഴുമെന്നപോൽ പ്രചോദനം നിറഞ്ഞവളും അർപ്പണബോധമുള്ളവളും ആത്മാർത്ഥതയും സത്യസന്ധതയുമുള്ള വ്യക്തിയായിരിക്കുക; ഉയരങ്ങളിലേക്ക് പറക്കുക!! സന്തോഷവും നിലനിൽക്കുന്ന വിജയവും നൽകി ദൈവം നിന്നെ അനുഗ്രഹിക്കട്ടെ! ധാരാളം നല്ല കാര്യങ്ങളും അത്ഭുതകരമായ നിമിഷങ്ങളും നിറഞ്ഞ മറ്റൊരു വർഷത്തേക്ക്!”

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന നേട്രിക്കണ്ണ് എന്ന സിനിമയുടെ ടീസർ നാളെ റിലീസ് ചെയ്യുന്ന വിവരവും വിഘ്നേഷ് പങ്കുവച്ചിട്ടുണ്ട്.

തമിഴകത്തിന്റെ പ്രിയ ജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. തങ്ങളുടെ പ്രണകാലം ആഘോഷിക്കുന്ന ഇരുവരും ഒന്നിച്ചുള്ള സ്നേഹ നിമിഷങ്ങളുടേയും സന്തോഷങ്ങളുടേയും ചിത്രങ്ങൾ​ ആരാധകരുമായും പങ്കുവയ്ക്കാറുണ്ട്. ‘നാനും റൗഡി താൻ’ എന്ന വിഘ്നേഷ് ശിവന്റെ കരിയറിൽ ഏറെ ബ്രേക്ക് നൽകിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നായിരുന്നു വിഘ്നേഷിന്റെയും നയൻതാരയുടെയും പ്രണയത്തിന്റെ തുടക്കം.

Read More: സിഎക്കാരിയാകാൻ മോഹിച്ച് തെന്നിന്ത്യയുടെ താരറാണിയായ നയൻതാര

മുൻപ് ചിത്രത്തിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് വിഘ്നേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ഏറെ ശ്രദ്ധ നേടിയിരുന്നു. “നന്ദി തങ്കമേ… നിന്നെ കണ്ടുമുട്ടിയശേഷം ജീവിതം മധുരനിമിഷങ്ങളാൽ അനുഗ്രഹിക്കപ്പെട്ടതായി മാറി. ഈ ദിവസത്തിനു നന്ദി, ഈ സിനിമ ചെയ്യാം എന്ന് സമ്മതിച്ചതിനു നൽകി. അതാണ് എനിക്ക് ഒരു നല്ല ജീവിതത്തിനുള്ള അവസരം തന്നത്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. അകത്തും പുറത്തും എപ്പോഴും അഴകുള്ള വ്യക്തിയായി തന്നെ നിലനിൽക്കാൻ ആവട്ടെ,” വിഘ്നേഷ് കുറിച്ചു. #lifesaver എന്ന ഹാഷ് ടാഗോടെയാണ് വിഘ്നേഷ് നയൻതാരയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nayanthara birthday surprise celebration with family photos

Next Story
‘ശോഭ ചിരിക്കുന്നില്ലേ’; നടക്കാനിറങ്ങിയ റിമിയോട് ചോദ്യം ചോദിച്ച് ആരാധകർRimi Tomy, Rimi Tomy pics, rimi tomy photos, videos, rimi tomy news, rimi tomy age, rimi tomy birthday, റിമി ടോമി, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com