തമിഴകത്തിന്റെ താരറാണി നയൻതാരയുടെ പിറന്നാൾ ഗംഭീരമായി തന്നെ സുഹൃത്തുക്കളും സിനിമാ പ്രവർത്തകരും ആഘോഷിച്ചു. സുഹൃത്തുക്കൾ സർപ്രൈസായി ബെർത്ത് ഡേ പാർട്ടി ഒരുക്കിയാണ് നയൻതാരയെ ഞെട്ടിച്ചത്. നയൻതാര അഭിനയിക്കുന്ന പുതിയ ചിത്രമായ ‘വേലെക്കാരൻ’ സിനിമയുടെ അണിയറ പ്രവർത്തകരും ‘ഇമയ്ക്ക നൊടികൾ’ ടീം പ്രവർത്തകരും നയൻതാരയുടെ പിറന്നാൾ ആഘോഷിച്ചു.

Read More: ക്യൂട്ട് നയൻതാരയ്ക്ക് പിറന്നാൾ; ‘എന്റെ തങ്ക’മെന്ന് കാമുകൻ വിഘ്നേശ്

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സന്തോഷം പകരുന്ന മറ്റൊന്നുമുണ്ടായി. നയൻതാരയുടെ പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. മുത്തുകുമാർ അയ്യപ്പൻ പകർത്തിയ 6 ഫോട്ടോകളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ആരാധകരുടെ മനം കവരുന്നതാണ് നയൻസിന്റെ ഓരോ ചിത്രവും.

Photo Credit: Muthukumar Ayyappan/facebook

Photo Credit: Muthukumar Ayyappan/facebook

Photo Credit: Muthukumar Ayyappan/facebook

Photo Credit: Muthukumar Ayyappan/facebook

Photo Credit: Muthukumar Ayyappan/facebook

പിറന്നാൾ ദിനത്തിൽ നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ നയൻതാരയ്ക്ക് ആശംസകൾ നേർന്നത്. കാമുകൻ വിഘ്നേശ് ശിവനും നയൻസിന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. ”ഞാൻ മാതൃകയായി നോക്കിക്കാണുന്ന സ്ത്രീക്ക് ജന്മദിനാശംസകൾ. എന്നും ശക്തയായിരിക്കുക, സുന്ദരിയായിരിക്കുക. അതിശയകരമായ കഥകളിലൂടെ നയൻതാര എന്താണെന്ന് തെളിയിക്കുക. നിന്നെക്കുറിച്ച് എന്നും ഞാൻ അഭിമാനിക്കുന്നു. ഒരുപാട് സ്നേഹവും ബഹുമാനവും എന്റെ തങ്കമേ…” ഇതായിരുന്നു പിറന്നാൾദിന ആശംസയായി ട്വിറ്ററിലൂടെ വിഘ്നേശ് ശിവൻ നയൻസിന് നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ