scorecardresearch

എന്റെ ജീവിതം സ്വപ്നം പോലെ സുന്ദരമാക്കുന്നവൻ, നിങ്ങളെ പോലെ മറ്റാരുമില്ല; വിക്കിക്ക് ആശംസകളുമായി നയൻതാര

ഇതാദ്യമായാണ് വിഘ്നേഷിനു നയൻതാര സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ അറിയിക്കുന്നത്

ഇതാദ്യമായാണ് വിഘ്നേഷിനു നയൻതാര സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ അറിയിക്കുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Nayanthara | Vignesh Shivan | Vignesh Shivan birthday

വിക്കിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് നയൻതാര

തമിഴകത്തെ പവർ കപ്പിളാണ് നയൻതാരയും വിഘ്നേഷ് ശിവനും. വിഘ്നേഷിന്റെ ജന്മദിനത്തിൽ നയൻതാര ഷെയർ ചെയ്ത കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇതാദ്യമായാണ് വിഘ്നേഷിനു നയൻതാര സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ അറിയിക്കുന്നത്. അതുകൊണ്ടു തന്നെ, നയൻതാരയുടെ കുറിപ്പ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Advertisment

"എന്റെ അനുഗ്രഹമായി മാറിയവന് ജന്മദിനാശംസകൾ. ഈ പ്രത്യേക ദിനത്തിൽ നിങ്ങളെക്കുറിച്ച് ഒരുപാട് എഴുതാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ ഞാൻ തുടങ്ങിയാൽ കുറച്ച് കാര്യങ്ങളിൽ മാത്രമായി നിർത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല! നിങ്ങൾ എന്നിൽ ചൊരിഞ്ഞ സ്നേഹത്തിന് ഞാൻ വളരെ കടപ്പെട്ടിരിക്കുന്നു. നമ്മുടെ ബന്ധത്തോട് നിങ്ങൾക്കുള്ള ബഹുമാനത്തിന് ഞാൻ വളരെ നന്ദിയുള്ളവളാണ്! നിങ്ങൾക്ക് എന്നോടുള്ള എല്ലാത്തിനും ഞാൻ വളരെ നന്ദിയുള്ളവളാണ്. നിങ്ങളെപ്പോലെ മറ്റാരുമില്ല! എന്റെ ജീവിതത്തിലേക്ക് കടന്നുവന്നതിന് നന്ദി, ജീവിതത്തെ സ്വപ്നതുല്യവും അർത്ഥപൂർണ്ണവും മനോഹരവുമാക്കിയതിന് നന്ദി. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങളാണ് ഏറ്റവും മികച്ചത്! നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സഫലമാവട്ടെ. ലോകത്തിലെ എല്ലാ സന്തോഷങ്ങളും നിങ്ങൾക്കായി ആശംസിക്കുന്നു," നയൻതാരയുടെ ആശംസയിങ്ങനെ.

ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം 2022 ജൂണ്‍ 9 നാണ് വിഘ്‌നേഷ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. അതേ വർഷം ഒക്ടോബറിലാണ് ഇരുവർക്കും ഇരട്ട കുട്ടികൾ ജനിച്ചത്. ഉയിർ- രുദ്രോനീൽ എൻ ശിവൻ, ഉലക് – ദൈവിക് എൻ ശിവൻ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരുകൾ . ‘എൻ’ എന്ന അക്ഷരം ലോകത്തെ ഏറ്റവും നല്ല അമ്മയെ സൂചിപ്പിക്കുന്നു എന്നാണ് വിഘ്നേഷ് പറഞ്ഞത്. നയൻതാരയുടെ ആദ്യ അക്ഷരമായ എൻ ആണ് പേരുകൾക്കൊപ്പം ചേർത്തിരിക്കുന്നത്.

Advertisment

കുടുംബജീവിതത്തിൽ കൂടൂതൽ അദ്ധ്യായങ്ങൾ തുറക്കുമ്പോഴും തൻെറ കരിയറിലും മികച്ച മുന്നേറ്റങ്ങളുമായി കുതിക്കുകയാണ് നയൻതാര. അറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രം 'ജവാനി'ലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം.

Vignesh Shivan Nayanthara Birthday

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: