നയൻതാര സംവിധായിക കുപ്പായമിടുമോ? ക്ലാപ്ബോർഡിന് പിന്നിലെ കഥ പറഞ്ഞ് ഫൊട്ടോഗ്രാഫർ

അഭിനയത്തിൽ മാത്രമല്ല സംവിധാനത്തിലും നയൻതാരയ്ക്ക് മോഹമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സ്റ്റിൽ ഫോട്ടോഗ്രാഫർ ചിത്രാരസ്

nayanthara, ie malayalam, നയൻതാര, ഐഇ മലയാളം

അഭിനയത്തിൽ നയൻതാര ലേഡി സൂപ്പർ സ്റ്റാറാണ്. അഭിനയത്തിൽ മാത്രമല്ല സംവിധാനത്തിലും നയൻതാരയ്ക്ക് മോഹമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സ്റ്റിൽ ഫൊട്ടോഗ്രാഫർ ചിത്രാരസ്. ബിഹൈൻഡ്‌വുഡ്സ് വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് നയൻതാരയുടെ സംവിധാന മോഹത്തെക്കുറിച്ച് പറഞ്ഞത്.

നയൻതാര അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തിട്ടുണ്ടെന്നാണ് ചിത്രാരസ് വെളിപ്പെടുത്തിയത്. അജിത് നായകനായ ആരംഭം സിനിമയിലാണ് നയൻതാര അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തത്. ഈ സമയത്ത് ചിത്രാരസ് പകർത്തിയ ഒരു ചിത്രത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യവും പറഞ്ഞത്.

”ആരംഭം സിനിമയിലാണ് നയൻതാര അസിറ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തത്. ഈ സിനിമയിലെ നായിക നയൻതാര ആയിരുന്നു. ഒരാഴ്ചയോളം നയൻതാര ഫ്രീയായിരുന്നു. ഈ സമയത്താണ് സംവിധായകൻ വിഷ്ണുവിനോട് താൻ അസിറ്റന്റ് ഡയറക്ടറായി വർക്ക് ചെയ്യട്ടേയെന്ന് ചോദിച്ചത്. വിഷ്ണു സമ്മതിക്കുകയും ഒരാഴ്ചയോളം നയൻതാര വർക്ക് ചെയ്യുകയും ചെയ്തു. ആ സമയത്താണ് ഈ ചിത്രം എടുത്തത്. നയൻതാരയുടെ കൈയ്യിൽ പോലും ഈ ചിത്രമില്ല. സിനിമയെക്കുറിച്ചുളള തന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നയൻതാര പറയുമായിരുന്നു. സംവിധാന മോഹം നയൻതാരയ്ക്കുണ്ട്. ഭാവിയിൽ ചിലപ്പോൾ നയൻതാര ഒരു സംവിധായിക ആയേക്കാം,” ചിത്രാരസ് അഭിമുഖത്തിൽ പറഞ്ഞു.

അജിത് നായകനായ വിശ്വാസം സിനിമയാണ് നയൻതാരയുടേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇതിനു മുൻപ് ബില്ല, ആരംഭം, അയേഗൻ എന്നീ സിനിമകളിൽ അജിത്തും നയൻതാരയും ഒന്നിച്ചിട്ടുണ്ട്. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. ദളപതി വിജയ്‌യുടെ അടുത്ത ചിത്രത്തിലും നായിക നയൻതാരയെന്നാണ് റിപ്പോർട്ടുകൾ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nayanthara as assistant director in ajiths arrambam

Next Story
റെക്കോര്‍ഡ്‌ തുകയ്ക്ക് ‘തല’ അജിത്തിന്റെ ‘വിശ്വാസം’ സാറ്റലൈറ്റ് അവകാശം വിറ്റതായി റിപ്പോര്‍ട്ട്‌thala ajith, ajith, viswasam, viswasam location dancer death, viswasam dancer death, ajith new films, ajith latest, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com