scorecardresearch
Latest News

ദീപാവലി ആശംസകളുമായി നയന്‍താരയും കുടുംബവും ; വീഡിയോ

മക്കളെയും കൈയിലെടുത്ത് ദീപാവലി ആശംസകള്‍ നേരുകയാണ് വിഘ്‌നേഷും നയന്‍താരയും

Nayanthara, Vignesh sivan, Video

ഒക്ടോബര്‍ 9 നാണ് തങ്ങള്‍ക്കു ഇരട്ടകുട്ടികള്‍ പിറന്നിരിക്കുന്നവെന്ന സന്തോഷ വാര്‍ത്ത വിഘ്‌നേഷ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. മക്കളുടെ ആദ്യ ദീപാവലി ആഘോഷിമാക്കിയിരിക്കുകയാണ് നയന്‍താരയും വിഘ്‌നേഷും. മക്കളെയും കൈയിലെടുത്ത് ദീപാവലി ആശംസകള്‍ നേരുകയാണ് ഇരുവരും. വിഘ്‌നേഷ് തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

“ഞാനും നയനും അമ്മയും അപ്പയുമായിരിക്കുന്നു. ഞങ്ങള്‍ക്ക് ഇരട്ടക്കുട്ടികളെ ലഭിച്ചിരിക്കുന്നു. ഞങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളുടേയും പൂര്‍വികരുടെ അനുഗ്രഹങ്ങളുടേയും ഫലം രണ്ട് കുഞ്ഞുങ്ങളുടെ രൂപത്തില്‍ വന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ ആശിര്‍വാദങ്ങള്‍ വേണം. ജീവിതം കുറച്ചുകൂടി വെളിച്ചമുള്ളതും ഭംഗിയുള്ളതുമാകുന്നു, ദൈവം വലിയവനാണ്,” എന്നാണ് വിഘ്‌നേഷ് കുട്ടികളുടെ ജനന വാര്‍ത്ത അറിയിച്ചു കൊണ്ട് കുറിച്ചത്.

കഴിഞ്ഞ ജൂണില്‍ മഹാബലിപുരത്ത് വച്ചാണ് നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായത്. തിരുപ്പതിയിൽ വച്ച് വിവാഹിതരാവണമെന്നായിരുന്നു ആദ്യം പ്ലാൻ ചെയ്തതെങ്കിലും പ്രായോഗികമായ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് മഹാബലിപുരത്തെ ഷെറാടൺ ഗ്രാൻഡ് റിസോർട്ടിലേക്ക് വിവാഹവേദി മാറ്റിയത്. വളരെ അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമാണ് വിവാഹത്തിലേക്ക് ക്ഷണമുണ്ടായിരുന്നത്.

2015 ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്, തീർത്തും പ്രൊഫഷണലായ ആ കണ്ടുമുട്ടലും പരിചയപ്പെടലും പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഏഴുവർഷമായി പരസ്പരം കൂട്ടായി, കരുത്തായി ഇരുവരും ഒന്നിച്ചുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Nayanthara and vignesh sivan shares diwali wishes video