/indian-express-malayalam/media/media_files/uploads/2018/03/nayanthara.jpg)
നയൻതാരയും സംവിധായകൻ വിഘ്‌നേശ് ശിവനും യുഎസ്സിലെ വെക്കേഷനുശേഷം ഇന്ത്യയിൽ മടങ്ങിയെത്തി. കാമുകി നയൻതാരയ്ക്കൊപ്പം യുഎസ്സിൽ ചെലവഴിച്ച നല്ല നിമിഷങ്ങളുടെ ചിത്രങ്ങൾ വിഘ്നേശ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
വെക്കേഷൻ സമയത്ത് ഇരുവരും ലൊസാഞ്ചൽസിൽവച്ച് പകർത്തിയ ചിത്രങ്ങളാണ് വിഘ്നേശ് പുറത്തുവിട്ടത്. അധികം വൈകാതെ വീണ്ടും യുഎസ്സിലേക്ക് എത്തുമെന്നും വിഘ്നേശ് അറിയിച്ചിട്ടുണ്ട്.
Bye bye USA
We take back some great moments & positivity u’ve given us :)
And promise to come back soon :)
We’ll see u soon :)
#LosAngeles#Malibu#SantaMonicapic.twitter.com/ol0UyQ3xnJ— Vignesh ShivN (@VigneshShivN) March 5, 2018
നയൻതാരയും വിഘ്നേശും പ്രണയത്തിലാണെന്ന് കോളിവുഡിൽ പാട്ടായ കാര്യമാണ്. എന്നാൽ ഇരുവരും ഇക്കാര്യം തുറന്നുസമ്മതിച്ചിട്ടില്ല. വിഘ്നേശുമായുളള നയൻതാരയുടെ വിവാഹം ഉടനുണ്ടാകുമെന്നാണ് സൂചന. തമിഴകത്തെ ലേഡി സൂപ്പർസ്റ്റാറിന്റെ വിവാഹത്തിനായി ആരാധകരും കാത്തിരിക്കുന്നുണ്ട്.
പ്രഭുദേവയുമായുളള പ്രണയം തകർന്നപ്പോഴാണ് നയൻതാര സംവിധായകൻ വിഘ്നേശ് ശിവനുമായി അടുക്കുന്നത്. നയൻതാര-വിജയ് സേതുപതി ജോഡികളായെത്തിയ നാനും റൗഡി താൻ എന്ന സിനിമ സംവിധാനം ചെയ്തത് വിഘ്നേശാണ്. ഇതിനുശേഷമാണ് ഇരുവരും തമ്മിൽ അടുപ്പത്തിലാകുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.