വിഘ്നേഷിന്റെ കൈ വിടാതെ നയൻതാര, വീഡിയോ വൈറലാവുന്നു

നാലു വർഷത്തോളമായി നയൻതാരയും വിഘ്നേഷ് ശിവനും പ്രണയത്തിലാണ്

nayanthara, vignesh shivan, ie malayalam

നയൻതാരയും വിഘ്നേഷ് ശിവനും തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്ര ദർശനം നടത്തി. തിരുപ്പതി വെങ്കിടേശ്വരനെ കാണാൻ ഇരുവരും എത്തിയതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ദർശനത്തിനുശേഷം ആരാധകർക്കൊപ്പം ഫോട്ടോ എടുത്തശേഷമാണ് ഇരുവരും മടങ്ങിയത്. മടങ്ങിപ്പോകുമ്പോൾ വിഘ്നേഷിന്റെ കൈ വിടാതെ നയൻതാര പിടിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം.

നയൻതാരയും വിഘ്നേഷും തമ്മിലുളള വിവാഹം ഈ വർഷമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇരുവരും ക്ഷേത്ര ദർശനം നടത്തിയത്. കഴിഞ്ഞ ദിവസം വിഘ്നേഷ് ശിവൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം ഇരുവരുടെയും വിവാഹ അഭ്യഹങ്ങൾ കുറച്ചുകൂടി ശക്തമാക്കിയിട്ടുണ്ട്. പാരീസിൽ നിന്നും ചെന്നൈയിലേക്ക് ചില വലിയ കാര്യങ്ങൾക്കായി പോകുന്നുവെന്നാണ് വിക്കി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. എന്താണ് ആ വലിയ കാര്യങ്ങൾ? നയൻതാരയുമായുള്ള വിവാഹമാണോ? എന്നാണ് ആരാധകർ ചോദിച്ചത്.

വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും അടുപ്പത്തിലാവുന്നത്. തമിഴകത്ത് നയൻസിന്റെ തിരിച്ചുവരവിനൊരുക്കിയത് വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമയാണ്.

Read More: ഒടുവിൽ കല്യാണം? ചില വലിയ കാര്യങ്ങൾക്കായി ചെന്നൈയിലേക്കെന്ന് വിഘ്നേഷ് ശിവൻ

നാലു വർഷത്തോളമായി നയൻതാരയും വിഘ്നേഷ് ശിവനും പ്രണയത്തിലാണ്. ഇരുവരും ഇക്കാര്യം തുറന്നു പറഞ്ഞിട്ടില്ല. എങ്കിലും സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ വഴിയും പൊതുപരിപാടികൾക്ക് ഒരുമിച്ച് എത്തിയും തങ്ങൾ പ്രണയത്തിലാണെന്ന് ഇരുവരും പറയാതെ പറയുന്നുണ്ട്. പക്ഷേ ദ് ഹിന്ദു ദിനപത്രം സംഘടിപ്പിച്ച വേൾഡ് ഓഫ് വുമൺ 2018 ചടങ്ങിൽ സംസാരിക്കവെ ആദ്യമായി നയൻതാര വിഘ്നേശിനെ തന്റെ പ്രതിശ്രുത വരനെന്ന് വിശേഷിപ്പിച്ചു. വിഘ്നേശ് തന്റെ പ്രതിശ്രുത വരനാണെന്ന് നയൻതാര പേരെടുത്ത് പറയാതെ പറഞ്ഞത്.

nayanthara, vignesh shivan, ie malayalam

nayanthara, vignesh shivan, ie malayalam

nayanthara, vignesh shivan, ie malayalam

nayanthara, vignesh shivan, ie malayalam

‘എനിക്ക് പിന്തുണ നൽകിയതിന് എന്റെ അമ്മയോടും അച്ഛനോടും സഹോദരനോടും പ്രതിശ്രുത വരനോടും നന്ദി പറയുന്നു. ഈ അവാർഡ്ദാന ചടങ്ങ് ഞാൻ പങ്കെടുത്ത മറ്റു ഫിലിം അവാർഡുകളിൽനിന്നും വളരെ വ്യത്യസ്തമാണ്. അവാർഡ് സ്വീകരിക്കാൻ ഇവിടെയെത്തിയ സ്ത്രീകളിൽനിന്നും ലഭിച്ച ഊർജവുമായാണ് ഞാൻ വീട്ടിലേക്ക് മടങ്ങുക’, നയൻതാര പറഞ്ഞു. വിഘ്നേശിനെ പ്രതിശ്രുത വരനെന്ന് പൊതുജനമധ്യത്തിൽ അംഗീകരിച്ചതോടെ ഇരുവരുടെയും വിവാഹം ഈ വർഷം തന്നെ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nayanthara and vignesh shivan visits tirumala tirupati temple

Next Story
അമ്മാ എൻട്രഴൈക്കാത ഉയിരില്ലയേ… ഭാവസാന്ദ്രമായി ഗാനഗന്ധർവ്വൻ പാടി; നിലയ്ക്കാത്ത കയ്യടികളോടെ സദസ്സ്K J Yesudas, കെ ജെ യേശുദാസ്, Yesudas, ഗാനഗന്ധർവ്വൻ, Mannan film song, rajanikanth song, rajnikanth, Amma Endru Azhaikkaatha song, Kanne Kalaimaane song, yesudas evergreen songs, yesudas tamil songs
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express