scorecardresearch

സിനിമയുടെ റിലീസിന് മുൻപ് തിരുപ്പതി ദർശനം നടത്തി നയൻതാരയും വിഘ്‌നേഷും

ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് മണിക്കൂറുകൾക്ക് മുൻപ് തിരുപ്പതി ദർശനം നടത്തിയിരിക്കുകയാണ് നയൻതാരയും വിഘ്‌നേഷും

ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് മണിക്കൂറുകൾക്ക് മുൻപ് തിരുപ്പതി ദർശനം നടത്തിയിരിക്കുകയാണ് നയൻതാരയും വിഘ്‌നേഷും

author-image
Entertainment Desk
New Update
Nayanthara, Vignesh Sivan

വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന ‘കാത്തുവാക്കുല രണ്ടു കാതൽ’ എന്ന ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. വിജയ് സേതുപതി നായകനാകുന്ന ചിത്രത്തിൽ നയൻതാരയും സാമന്തയുമാണ് നായികമാരാകുന്നത്.

Advertisment

ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് മണിക്കൂറുകൾക്ക് മുൻപ് തിരുപ്പതി ദർശനം നടത്തിയിരിക്കുകയാണ് നയൻതാരയും വിഘ്‌നേഷും. പുലർച്ചെ രണ്ട് മണിക്കാണ് ഇരുവരും ക്ഷേത്ര ദർശനം നടത്തിയത്. വിഘ്‌നേശ് തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ദർശനം നടത്തിയതിന്റെ ചിത്രം പങ്കുവച്ചത്.

ഒരു റൊമാന്റിക് കോമഡി ചിത്രമാണ് ‘കാത്തുവാക്കുല രണ്ടു കാതൽ’. വിഘ്നേശ് ശിവനും നയൻതാരയും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്.

Also Read: നടി മൈഥിലി വിവാഹിതയായി

Advertisment

തമിഴ് സിനിമാലോകം ഏറെ നാളായി കാത്തിരിക്കുകയാണ് നയൻതാരയും വിഘ്നേഷ് ശിവനും തമ്മിലുളള വിവാഹത്തിനായി. വിഘ്നേഷുമായി വിവാഹ നിശ്ചയം കഴിഞ്ഞതായി അടുത്തിടെ വിജയ് ടെലിവിഷനിലെ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

നയൻതാരയുടെയും വിഘ്നേഷിന്റെയും വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ‘നാനും റൗഡി നാന്‍ താന്‍’ (2015) എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടെ വിഘ്നേഷ് വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു.

എന്താണ് നയൻതാര മാഡത്തെ വിവാഹം ചെയ്യാത്തത്? ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നായിരുന്നു ആരാധകന്റെ ചോദ്യം. “വിവാഹത്തിനും മറ്റും വലിയ ചെലവ് ആകും ബ്രോ. അതുകൊണ്ട് വിവാഹത്തിനായി പണം സേവ് ചെയ്തു വയ്ക്കുന്നു, അതുപോലെ കൊറോണ പോവാൻ കാത്തിരിക്കുന്നു,” എന്നാണ് വിഘ്നേഷ് ഉത്തരം നൽകിയത്.

മുൻപ് ഒരു തമിഴ് വെബ്സൈറ്റിനു നല്‍കിയ അഭിമുഖത്തിനിടയിലും വിഘ്നേഷ് ശിവന്‍ നയന്‍‌താരയുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ”ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങളുണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണമെന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യ ജീവിതത്തിലേക്ക് പോകണമെന്നാണ് പ്ലാൻ. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നുവെന്ന് നോക്കാം. അപ്പോൾ വിവാഹം കഴിക്കാം. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം.”

Nayanthara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: