scorecardresearch

ജീവിതപങ്കാളികൾ മാത്രമല്ലല്ലോ ഞങ്ങൾ; പ്രണയം തുളുമ്പും ചിത്രങ്ങളുമായി നയൻതാരയും വിക്കിയും

മറ്റൊരു വലിയ സ്വപ്നം കൂടി സാക്ഷാത്കരിച്ച സന്തോഷത്തിലാണ് നയൻതാരയും വിഘ്നേഷും

മറ്റൊരു വലിയ സ്വപ്നം കൂടി സാക്ഷാത്കരിച്ച സന്തോഷത്തിലാണ് നയൻതാരയും വിഘ്നേഷും

author-image
Entertainment Desk
New Update
Nayanthara | Vignesh Shivan | Nayanthara 9Skin.in | 9Skin.in product rates

Photo: Vignesh Shivan | Instagram

സൂപ്പർസ്റ്റാർ നയൻതാരയ്ക്കും സംവിധായകൻ വിഘ്നേഷ് ശിവനും ഒരു സ്വപ്നസാക്ഷാത്കാരത്തിന്റെ ദിനം കൂടിയായിരുന്നു വെള്ളിയാഴ്ച. ഇരുവരുടെയും പുതിയ ബ്രാൻഡായ 9Skin.in ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. 9സ്കിൻ ലോഞ്ചിൽ നിന്നുള്ള ചിത്രങ്ങളും നയൻതാരയ്ക്ക് ഒപ്പമുള്ള ഏതാനും റൊമാന്റിക് ചിത്രങ്ങളും വിഘ്നേഷ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുണ്ട്.

Advertisment

'ജീവിതത്തിൽ ആകെ ഒരു തന്ത്രമാണ് ഞങ്ങൾക്കുള്ളത്. കാര്യങ്ങൾ നടപ്പിലാക്കുക എന്നതാണത്. എന്റെ ജീവിതത്തിലും ബിസിനസിലും പങ്കാളിയായ തങ്കത്തിന് എന്റെ സ്നേഹം.

ഞങ്ങൾക്ക് മേൽ എല്ലാ അനുഗ്രഹങ്ങളും തുടരും എന്ന് ഈശ്വരൻ പറയുന്നു. ആ ആത്മവിശ്വാസത്തോടു കൂടി, സ്വപ്‌നങ്ങൾ കയ്യെത്തിപ്പിടിക്കാൻ കഠിനാധ്വാനം ആരംഭിക്കട്ടെ. പുതിയൊരു ലോകത്തേക്ക് ചുവടുവെക്കുന്നു," എന്നാണ് വിഘ്നേഷ് കുറിക്കുന്നത്.

Advertisment

9സ്കിൻ ലോഞ്ചിൽ നിന്നുള്ള ചിത്രങ്ങളും വിഘ്നേഷ് ഷെയർ ചെയ്തിട്ടുണ്ട്.

സിനിമയ്ക്കു പുറമെ ബിസിനസ്സിലും സജീവമാണ് നയൻതാര- വിഘ്നേഷ് ദമ്പതികൾ. ഇരുവർക്കും ഒരു പ്രൊഡക്ഷൻ ഹൗസുണ്ട്. 2021-ലാണ് റൗഡി പിക്‌ചേഴ്‌സ് എന്ന പേരിൽ ഇരുവരും നിർമ്മാണ കമ്പനി ആരംഭിച്ചത്. കൂഴങ്ങൾ (2021), നെട്രികണ്ണ് (2021), കാടകാത്തുവാക്കുള്ള രണ്ട് കാതൽ (2022) എന്നിങ്ങനെയുള്ള ചിത്രങ്ങൾ റൗഡി പിക്ച്ചേഴ്സ് നിർമ്മിച്ചവയാണ്. ഈ കമ്പനിയുടെ ആസ്തി ഏതാണ്ട് 50 കോടിയാണ്. പ്രശസ്ത ടീ സെല്ലിംഗ് സ്നാക് സ്റ്റോർ ബ്രാൻഡായ 'ചായ് വാല'യിലും നയൻതാരയ്ക്ക് ഓഹരിയുണ്ട്.

സ്വന്തമായി സ്കിൻ കെയർ ബ്രാൻഡുള്ള നടിമാരിൽ ഒരാൾ കൂടിയാണ് നയൻതാര. ദീപിക പദുകോൺ ആണ് മറ്റൊരാൾ. 2019 ൽ ഡോക്ടർ റെനിത രാജനൊപ്പം ചേർന്ന് നയൻതാര 'ദ ലിപ് ബാം കമ്പനി' ആരംഭിച്ചിരുന്നു. നയൻതാരയുടെ ലിപ് ബാം കമ്പനി 2021 മുതൽ ബിസിനസ്സ് ആരംഭിച്ചു. 100-ലധികം വ്യത്യസ്ത ലിപ് ബാമുകൾ ഈ കമ്പനി വിപണിയിൽ എത്തിക്കുന്നു. ഇപ്പോൾ 9Skin എന്ന ബ്രാൻഡ് നെയിമിൽ ചർമ്മസംരക്ഷണ പ്രൊഡക്റ്റുകളും നയൻതാര വിപണിയിലെത്തിച്ചിരിക്കുകയാണ്.

Vignesh Shivan Nayanthara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: