‘മൂക്കുത്തി അമ്മൻ’ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് നയൻതാര. ചിത്രത്തിൽ ദേവി വേഷത്തിലാണ് നയൻതാര എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപായി തിരുചെന്തൂർ മുരുകൻ ക്ഷേത്രത്തിലും കന്യാകുമാരി ക്ഷേത്രത്തിലും നയൻതാരയും വിഘ്നേഷ് ശിവനും ദർശനം നടത്തിയിരുന്നു. ഇന്നലെ ഇരുവരും ശുചീന്ദ്രം താണുമലയൻ ക്ഷേത്രത്തിലും ദർശനത്തിനെത്തി.

രണ്ടു ക്ഷേത്രത്തിലും ഏറെ നേരം ചെലവഴിച്ചശേഷമാണ് ഇരുവരും മടങ്ങിയത്. ഭക്തരിൽ ഒരാളായി നിലത്തിരുന്ന് പ്രാർഥിക്കുന്ന നയൻതാരയുടെയും വിഘ്നേഷിന്റെയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അടുത്ത ഒരു മാസം കൂടി ‘മൂക്കുത്തി അമ്മൻ’ സിനിമയുടെ ഷൂട്ടിങ് ഉണ്ടാകുമെന്നാണ് വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം. കന്യാകുമാരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.

nayanthara, vignesh shivan, ie malayalam
nayanthara, vignesh shivan, ie malayalam
nayanthara, vignesh shivan, ie malayalam

nayanthara, vignesh shivan, ie malayalam

nayanthara, vignesh shivan, ie malayalam
nayanthara, vignesh shivan, ie malayalam

nayanthara, vignesh shivan, ie malayalam

nayanthara, vignesh shivan, ie malayalam

ചിത്രത്തിൽ ദേവിയുടെ വേഷം അവതരിപ്പിക്കുന്നതിനാൽ ഷൂട്ട് തീരും വരെ വെജിറ്റേറിയനായിരിക്കുകയാണ് നയൻതാര. ആർ.ജെ.ബാലാജിയും എൻ.ജെ.ശരവണനും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആർ.ജെ.ബാലാജി ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 2020ലാവും ചിത്രം തിയേറ്ററുകളിലെത്തുക.

Read Also: കന്യാകുമാരിയിൽ തൊഴുത് നയൻതാരയും വിഘ്നേഷും; ചിത്രങ്ങൾ

 

View this post on Instagram

 

Latest Nayanthara & Vignesh at thiruchendur temple for blessings of lord Murugan.” #nayanthara #vigneshshivan

A post shared by Nayanthara (@nayanthara.love) on

ദർബാർ സിനിമയാണ് നയൻതാരയുടേതായി ഉടൻ റിലീസിനൊരുങ്ങുന്നത്. രജനീകാന്താണ് ചിത്രത്തിലെ നായകൻ. ഇത് നാലാം തവണയാണ് രജനീകാന്തും നയന്‍താരയും ഒന്നിക്കുന്നത്. ‘ചന്ദ്രമുഖി’, ‘കുശേലന്‍’, ‘ശിവജി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നയന്‍താര തലൈവര്‍ക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ദര്‍ബാറി’നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook