തെന്നിന്ത്യയുടെ പ്രിയ ജോഡികളാണ് നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. ഇരുവരും ജൂൺ 09ന് വിവാഹിതരാവുന്നു എന്ന രീതിയിൽ അഭ്യൂഹങ്ങളുണ്ട്. എന്നാൽ നയൻതാരയോ വിഘ്നേഷോ ഇതുവരെ ഈ വാർത്തകളോട് പ്രതികരിച്ചിട്ടില്ല.
ഇപ്പോഴിതാ, ഇരുവരും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങളാണ് പുറത്തുവരുന്നത്. വിവാഹത്തിന് ക്ഷണിക്കാനാണ് നയൻതാരയും വിഘ്‌നേഷും സ്റ്റാലിനെ കാണാൻ എത്തിയത് എന്നാണ് റിപ്പോർട്ടുകൾ. സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിനും ചിത്രത്തിലുണ്ട്.
ദിവസങ്ങൾക്ക് മുൻപ് വിവാഹത്തിന്റെ ഡിജിറ്റൽ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നയൻ, വിക്കി എന്നിങ്ങനെയാണ് ക്ഷണക്കത്തിൽ വധൂവരന്മാരുടെ പേര് രേഖപ്പെടുത്തിയിരുന്നത്. ജൂൺ 09ന് മഹാബലിപുരത്ത് വെച്ചു വിവാഹം എന്നാണ് ഡിജിറ്റൽ മോഷൻ ക്ഷണക്കത്തിൽ പറയുന്നത്. എന്നാൽ ഇത് യഥാർത്ഥ ക്ഷണക്കത്താണോ എന്നത് വ്യക്തമല്ല.
2015-ൽ പുറത്തിറങ്ങിയ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് വിഘ്‌നേശ് ശിവനും നയൻതാരയും പ്രണയത്തിലാവുന്നത്. ആറുവർഷം നീണ്ട പ്രണയത്തിനൊടുവിൽ 2021 മാർച്ച് 25-ന് ഇവരുടെ വിവാഹനിശ്ചയം നടന്നു. വിഘ്നേഷുമായി വിവാഹ നിശ്ചയം കഴിഞ്ഞതായി കഴിഞ്ഞ വർഷം വിജയ് ടെലിവിഷനിലെ അഭിമുഖത്തിൽ നയൻതാര വെളിപ്പെടുത്തിയിരുന്നു. അന്ന് മുതൽ വിവാഹം ഉടനെന്ന അഭ്യൂഹങ്ങളുണ്ട്.
മുൻപ് ഒരു തമിഴ് വെബ്സൈറ്റിനു നല്‍കിയ അഭിമുഖത്തിനിടയിലും വിഘ്നേഷ് ശിവന്‍ നയന്‍താരയുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ”ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങളുണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണമെന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണമെന്നാണ് പ്ലാൻ. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നുവെന്ന് നോക്കാം. അപ്പോൾ വിവാഹം കഴിക്കാം. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം.
Also Read: ഉറുമി കയ്യിലേന്തി ഉണ്ണിയാർച്ചയായി അനുശ്രീ: ചിത്രങ്ങൾ