ജൂൺ ഒൻപതിനായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം. ഏഴു വർഷത്തെ പ്രണയത്തിനൊടുവിൽ മഹാബലിപുരത്തു വച്ചാണ് നയൻതാരയും വിഘ്നേഷും വിവാഹിതരായത്. വിവാഹത്തിനു ശേഷം നയൻതാരയുടെ മാതാപിതാക്കളെ സന്ദർശിക്കാനായി ഇരുവരും കൊച്ചിയിൽ എത്തുകയും ചെയ്തിരുന്നു.
ഇപ്പോൾ തായ്ലാൻഡിൽ ഹണിമൂൺ ആഘോഷിക്കുകയാണ് നയൻതാരയും വിഘ്നേഷും. തായ്ലാൻഡിൽ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് വിഘ്നേഷ്.
-
-
-
-
-
Photo: Vignesh Shivan/Instagram

തായ്ലാൻഡിലെ ‘ദി സിയം’ ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്.



തായ്ലാൻഡ് യാത്രയ്ക്കിടെ ഫ്ളൈറ്റിൽ വച്ച് ആരാധകർക്ക് ഒപ്പം പോസ് ചെയ്ത ചിത്രവും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു.
Read more: ചെട്ടികുളങ്ങര ദേവിയെ തൊഴുത് നയൻതാരയും വിഘ്നേഷും; ചിത്രങ്ങൾ