അതയും താണ്ടി പുനിതമാനത്; പിരിക്കാൻ ശ്രമിച്ചവരൊക്കെ വിശ്രമിക്കൂ, അവർ ജീവിതം ആഘോഷിക്കുകയാണ്
നയൻതാരയും വിഘ്നേഷും
നയൻതാരയും വിഘ്നേഷും
തമിഴകത്തെ പവർ കപ്പിളാണ് നയൻതാരയും വിഘ്നേഷ് ശിവനും.
നയൻതാര അഭിനയത്തിൽ തിളങ്ങുമ്പോൾ സംവിധാനരംഗമാണ് വിഘ്നേഷിന്റെ തട്ടകം. അതിനൊപ്പം റൗഡി പിക്ച്ചേഴ്സ് എന്ന പേരിൽ സ്വന്തമായൊരു നിർമ്മാണകമ്പനിയും ഈ ദമ്പതികൾക്കുണ്ട്.
ഇരുവരും വിവാഹമോചനത്തിലേക്ക് പോവുന്നു എന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
ഇപ്പോഴിതാ, എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ടിരിക്കുകയാണ് നയൻതാരയും വിഘ്നേഷും.
മക്കൾക്കൊപ്പം സൗദി അറേബ്യയിലെ ജിദ്ദയിൽ അവധിക്കാലം ആഘോഷിക്കുകയാണ് ഇരുവരും
ജിദ്ദയിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്
സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്സ് ഇവന്റിലും ഇരുവരും പങ്കെടുത്തു
റൊമാന്റിക് ചിത്രങ്ങൾ പങ്കിടുകയാണ് ഇരുവരും
മഞ്ഞ കോ ഓർഡ് വസ്ത്രമാണ് നയൻതാര ധരിച്ചിരിക്കുന്നത്
അതയും താണ്ടി പുനിതമാനത് എന്നാണ് ചിത്രങ്ങൾക്ക് ആരാധകർ നൽകിയ കമന്റ്
എസ് ശശികാന്തിൻ്റെ ടെസ്റ്റിൻ്റെ റിലീസിനായി കാത്തിരിക്കുകയാണ് നയൻതാര ഇപ്പോൾ.
ആർ മാധവൻ, സിദ്ധാർത്ഥ്, മീരാ ജാസ്മിൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.