‘ഇതെന്റെ എൻഗേജ്മെന്റ് റിങ്’; വിവാഹനിശ്ചയം കഴിഞ്ഞുവെന്ന സൂചന നൽകി നയൻതാര

ഒരു ചാനൽ പരിപാടിയ്ക്കിടയിലാണ് നയൻതാര വിവാഹനിശ്ചയം കഴിഞ്ഞുവെന്ന സൂചന നൽകിയിരിക്കുന്നത്

Nayanthara, നയൻതാര, Vignesh Shivan, Nayanthara Vignesh Sivan engaged, Nayanthara Vignesh Sivan engagement ring, വിഘ്നേശ് ശിവൻ, Nayanthara Vignesh Sivan wedding date, Nayanthara photos, nayanthara love, നയൻതാര പ്രണയം, nayans

തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഏറെ വർഷങ്ങളായി ഇവർ പ്രണയത്തിലാണെങ്കിലും ഇതുവരെ വിവാഹക്കാര്യം ഇവർ സ്ഥിതീകരിച്ചിട്ടില്ല. ഇപ്പോഴിതാ, വിവാഹനിശ്ചയം കഴിഞ്ഞുവെന്ന സൂചന നൽകുകയാണ് നയൻതാര.

ഒരു തമിഴ് ചാനലിൽ അതിഥിയായി എത്തിയപ്പോഴാണ് നയൻതാര വിവാഹനിശ്ചയം കഴിഞ്ഞുവെന്ന സൂചന നൽകിയത്. കയ്യിലുള്ളത് എൻഗേജ്മെന്റ് റിങ്ങ് ആണെന്ന് അവതാരകയോട് പറയുന്ന നയൻതാരയെ ആണ് വീഡിയോയിൽ കാണാനാവുക. തമിഴിലെ പ്രശസ്ത അവതാരകയായ ദിവ്യദർശിനിയുടെ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ‘ഇത് എൻഗേഞ്ച്മെന്റ് റിങ്ങ്’ എന്ന് നയൻതാര തുറന്നു പറഞ്ഞിരിക്കുന്നത്. ഷോയുടെ പ്രമോ വീഡിയോ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്.

ഏതാനും മാസങ്ങൾക്കു മുൻപ് നയൻതാരയ്ക്ക് ഒപ്പമുള്ള ഒരു ചിത്രം പങ്കുവച്ച് കൊണ്ട് വിഘ്നേഷ് ശിവൻ കുറിച്ച വാക്കുകളും ശ്രദ്ധ നേടിയിരുന്നു. വിരലോട് ഉയിർ കൂട കോർത്തു (ജീവിതവുമായി കൂട്ടിയോജിപ്പിക്കുന്ന വിരലുകൾ) എന്നായിരുന്നു വിഘ്നേഷ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയത്.

ഇതിനെ തുടർന്ന് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന രീതിയിൽ അഭ്യൂഹം പരന്നിരുന്നു. ഇപ്പോൾ നയൻതാര തന്നെ വാർത്ത സ്ഥിരീകരിക്കുകയാണ്.

Read more: സാരിയുടുത്ത് കാണാൻ ഏറെയിഷ്ടം: നയൻതാരയെ കുറിച്ച് വിഘ്നേഷ് ശിവൻ

ഏതാനും ദിവസങ്ങൾക്കു മുൻപ് ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടയിലും വിഘ്നേഷ് വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു. എന്താണ് നയൻതാര മാഡത്തെ വിവാഹം ചെയ്യാത്തത്? ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നായിരുന്നു ആരാധകന്റെ ചോദ്യം. “വിവാഹത്തിനും മറ്റും വലിയ ചെലവ് ആകും ബ്രോ. അതുകൊണ്ട് വിവാഹത്തിനായി പണം സേവ് ചെയ്തു വയ്ക്കുന്നു, അതുപോലെ കൊറോണ പോവാൻ കാത്തിരിക്കുന്നു,” എന്നാണ് വിഘ്നേഷ് ഉത്തരം നൽകിയത്.

മുൻപ് ഒരു തമിഴ് വെബ്സൈറ്റിനു നല്‍കിയ അഭിമുഖത്തിനിടയിലും വിഘ്നേഷ് ശിവന്‍ നയന്‍‌താരയുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ”ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങളുണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണമെന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണമെന്നാണ് പ്ലാൻ. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നുവെന്ന് നോക്കാം. അപ്പോൾ വിവാഹം കഴിക്കാം. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം.”

Vignesha Shivan, Nayanthara, iemalayalam

‘നാനും റൗഡി നാന്‍ താന്‍’ (2015) എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ വിഘ്നേഷ് ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.

Read more: പ്രൈവറ്റ് ജെറ്റിൽ കൊച്ചിയിൽ പറന്നിറങ്ങി നയൻതാര, കൈപിടിച്ച് വിഘ്നേഷും; ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nayanthara and vignesh shivan engaged confirms the lady superstar

Next Story
പുതിയ ചിത്രവുമായി ജയസൂര്യ; കുഞ്ചാക്കോ ബോബനെ പോലെയുണ്ടെന്ന് ആരാധകർJaysurya, jaysurya film, Eesho, Film News, Malayalam Film News, Film News Malayalam, Film News in Malayalam, സിനിമാ വാർത്തകൾ, സിനിമ, jayasurya, kunchacko boban, chackochan, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ചാക്കോച്ചൻ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com