scorecardresearch

സ്പെയിനിലും ഇന്ത്യൻ പതാകയുയർത്തി നയൻതാരയും വിഘ്നേഷ് ശിവനും; ചിത്രങ്ങൾ

ബാഴ്സലോണയുടെ തെരുവുകളിൽ ഇന്ത്യൻ പതാകയുമായി പോസ് ചെയ്യുന്ന നയൻതാരയുടെയും വിഘ്നേഷിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

Nayanthara, Vignesh Shivan

സ്പെയിനിലെ ബാഴ്സലോണയിൽ അവധിക്കാലം ആഘോഷിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘേനേഷ് ശിവനും. 7500 ഓളം കിലോമീറ്ററുകൾ അകലെയാണെങ്കിലും ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷമാക്കാൻ നയൻതാരയും വിഘ്നേഷ് ശിവനും മറന്നില്ല.

ബാഴ്സലോണയുടെ തെരുവുകളിൽ ഇന്ത്യൻ പതാകയുമായി പോസ് ചെയ്യുന്ന നയൻതാരയുടെയും വിഘ്നേഷിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

“നമ്മുടെ കൊടി സ്പെയിനിലും,” എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് വിഘ്നേഷ് കുറിച്ചത്.

നാലുദിവസം മുൻപാണ് സ്പെയിനിലേക്ക് ഇരുവരും പറന്നത്. “തുടർച്ചയായ ജോലികൾക്കുശേഷം ഞങ്ങൾ ഞങ്ങൾക്കായി കുറച്ചുസമയമെടുക്കുന്നു. ബാഴ്സലോണ, ഇതാ ഞങ്ങൾ വരുന്നു,” എന്നാണ് യാത്രയ്ക്കിടയിൽ പകർത്തിയ ചിത്രങ്ങൾ ഷെയർ ചെയ്തു കൊണ്ട് വിഘ്നേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ബാഴ്സലോണയിൽ നിന്നുള്ള ധാരാളം ചിത്രങ്ങളും വിഘ്നേഷ് ഷെയർ ചെയ്തിട്ടുണ്ട്.

അതേസമയം, നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ’ എന്ന ഡോക്യുമെന്ററി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക.

ജൂൺ ഒമ്പതിന് മഹാബലിപുരത്ത് വച്ചായിരുന്നു തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം. ഷാരൂഖ് ഖാൻ, രജനികാന്ത്, മണിരത്നം എന്നിവരെ കൂടാതെ ശരത് കുമാർ, വിജയ് സേതുപതി, രാധിക ശരത് കുമാർ, അജിത്, സൂര്യ, വിജയ്, കാർത്തി, വിജയ് സേതുപതി, ആര്യ, ദിലീപ്, ബോണി കപൂർ, സംവിധായകൻ ആറ്റ്‌ലി എന്നിവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Nayanthara and vignesh shivan celebrate independence day 2022 in spain