scorecardresearch

Latest News

നിറചിരിയുമായി അവാർഡ് വേദിയിൽ തിളങ്ങി നയൻതാര; ചിത്രങ്ങൾ

ഗലാട്ട ക്രൗൺ അവാർഡ് നിശയിൽ പങ്കെടുക്കാൻ വിഘ്നേഷിനൊപ്പം എത്തിയതായിരുന്നു നയൻതാര

Nayanthara Galatta awards 2022, Vignesh shivan

ഒരിടവേളയ്ക്ക് ശേഷം അവാർഡ് വേദിയിലെത്തിയ നയൻതാരയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ്. ഗലാട്ട ക്രൗൺ അവാർഡ് നിശയിൽ പങ്കെടുക്കാൻ വിഘ്നേഷിനൊപ്പം എത്തിയതായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും. ദ ഇംപ്രസ് ഓഫ് ഇന്ത്യൻ സിനിമ അവാർഡ് നയൻതാര നേടിയപ്പോൾ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടിയത് വിഘ്നേഷ് ശിവനാണ്.

ബ്ലാക്ക് സാരിയും ഒരു സ്റ്റേറ്റ്‌മെന്റ് നെക്ലേസും അണിഞ്ഞാണ് നയൻതാര വേദിയിലെത്തിയത്.

അടുത്തിടെയാണ് വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത ‘കാത്തുവാക്കുല രണ്ടു കാതൽ’ എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയത്. വിജയ് സേതുപതി നായകനായ ചിത്രത്തിൽ നയൻതാരയും സാമന്തയുമാണ് നായികമാരായി അഭിനയിച്ചത്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്.

ഒരു റൊമാന്റിക് കോമഡി ചിത്രമാണ് ‘കാത്തുവാക്കുല രണ്ടു കാതൽ’. വിഘ്നേശ് ശിവനും നയൻതാരയും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം ‘കാത്തുവാക്കുല രണ്ടു കാതൽ’ വലിയ വിജയമാകുന്നതിൽ നയൻതാര നൽകിയ പിന്തുണയെക്കുറിച്ച് വിഘ്നേഷ് വാചാലനായിരുന്നു. ”പ്രിയപ്പെട്ട തങ്കമേ ഇപ്പോൾ കൺമണിയും.. എന്റെ ജീവിതത്തിലെ നെടുംതൂണായതിന് നന്ദി! നീ എന്റെ മുതുകത്ത് നൽകുന്ന ആ തട്ട്.. നീ എപ്പോഴും എന്റെ കൂടെയുണ്ട് എന്ന വിശ്വാസമാണ്. എന്റെ ജീവിതത്തിൽ എല്ലായ്‌പ്പോഴും ഞാൻ താഴ്ന്നവനും അവ്യക്തനുമായിരുന്നു! നീ എന്നോടൊപ്പം നിന്നപ്പോൾ തീരുമാനങ്ങൾ എടുക്കാൻ എനിക്ക് കഴിഞ്ഞു, ഒരു കൂട്ടാളിയായി നീ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു.. ഇതെല്ലാം നടന്നതും ഈ സിനിമ പൂർത്തിയായതിനും കാരണം നീയാണ്. നീയാണ് ഈ സിനിമ .. നീയാണ് എനിക്ക് ഈ വിജയം. എന്റെ കൺമണി.”, അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

നയൻതാരയും വിഘ്നേഷ് ശിവനും ജൂൺ 9ന് വിവാഹിതരാവുന്നു എന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ, നയൻതാരയോ വിഘ്നേഷോ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

Read more: ഞങ്ങൾ ചോദിച്ചതിലുമപ്പുറം നീ തന്നു; നന്ദി പറഞ്ഞ് നയൻതാരയും വിഘ്നേഷും

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Nayanthara and vignesh shivan at the galatta crown 2022 awards