ഞങ്ങളിത് ഹൃദയത്തോട് ചേർത്തുവയ്ക്കും; സന്തോഷ നിമിഷം പങ്കിട്ട് നയൻതാരയും വിഘ്നേഷും

തങ്ങളുടെ ജീവിതത്തിലെ പുതിയ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് വിഘ്നേഷ്

vignesh shivan, nayanthara, ie malayalam

നയൻതാരയുടേയും വിഘ്‌നേഷ് ശിവന്റേയും പ്രൊഡക്ഷൻ കമ്പനിയാണ് റൗഡി പിക്ചേഴ്സ്. പി.എസ്.വിനോദ് രാജ് സംവിധാനം ചെയ്ത ‘കൂഴങ്കൽ’ സിനിമയുടെ പകർപ്പവകാശം അടുത്തിടെ കമ്പനി വാങ്ങിയിരുന്നു. സിനിമയ്ക്ക് അമ്പതാമത് റോട്ടർഡാം രാജ്യാന്തര ചലച്ചിത്രമേളയിൽ ടൈഗർ പുരസ്കാരം ലഭിച്ചിരിക്കുകയാണ്. ആദ്യമായിട്ടാണ് ഒരു തമിഴ് ചിത്രത്തിന് ഈ പുരസ്കാരം ലഭിക്കുന്നത്. ഈ സന്തോഷം വിഘ്നേഷ് ശിവൻ സോഷ്യൽ മീഡിയ വഴി നേരത്തെ പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ, ഈ അവാർഡ് വിഘ്നേഷിന്റെയും നയൻതാരയുടെയും കൈകളിൽ എത്തിയിരിക്കുകയാണ്. ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് വിഘ്നേഷ്. ഇത് തങ്ങളുടെ ആദ്യ രാജ്യാന്തര അവാർഡാണെന്നും തങ്ങൾ ഇത് ഹൃദയത്തോട് ചേർത്തു വയ്ക്കുമെന്നുമാണ് നയൻതാരയ്ക്ക് ഒപ്പമുളള ഫൊട്ടോ ഷെയർ ചെയ്തുകൊണ്ട് വിഘ്നേഷ് കുറിച്ചത്.

റൗഡി പിക്ചേഴ്സിന്റെ മൂന്നാമത്തെ പ്രൊജക്ടായിരുന്നു ‘കൂഴങ്കൽ’. നയൻതാര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ത്രില്ലർ സിനിമ ‘നെട്രികൺ’, വസന്ത് രവി നായകനാവുന്ന ‘റോക്കി’ എന്നിവയാണ് റൗഡി പിക്ചേഴ്സ് നിർമ്മിക്കുന്ന മറ്റു സിനിമകൾ. നയൻതാരയുടെ 65-ാമത്തെ സിനിമയാണ് നെട്രികൺ.

കാമുകൻ വിഘ്നേഷ് നിർമ്മിക്കുന്ന ചിത്രത്തിൽ നയൻതാര നായികയാവുന്നുവെന്ന പ്രത്യേകതയും ‘നെട്രികൺ’ സിനിമയ്ക്കുണ്ട്. ഏറെ വർഷങ്ങളായി പ്രണയത്തിലാണ് നയൻതാരയും വിഘ്നേഷും. ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

Read More: നയൻതാരയുമായുള്ള വിവാഹം എപ്പോൾ? വിഘ്നേഷ് പറയുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nayanthara and bf vignesh shivan are super happy

Next Story
ഈശോ എന്ന് സിനിമയ്ക്ക് പേരിട്ടാൽ എന്താണ് കുഴപ്പം?; നാദിർഷ ചിത്രത്തെക്കുറിച്ച് ഓർത്തഡോക്സ് മെത്രാപ്പൊലീത്തNadirsha, Nadirsha eesho , eesho movie controversy, Orthodox Bishop response eesho, ഈശോ, നാദിർഷ
The moderation of comments is automated and not cleared manually by malayalam.indianexpress.com