നയൻതാരയെ കേന്ദ്രകഥാപാത്രമാകുന്ന ‘നെട്രികൺ’ എന്ന ത്രില്ലർ ചിത്രത്തിൽ മലയാളിയായ തെന്നിന്ത്യന്‍ താരം അജ്മൽ അമീറും. ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് അജ്മൽ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. റൗഡി പിക്‌ച്ചേഴ്സിന്റെ ബാനറിൽ വിഘ്നേഷ് ശിവൻ ആണ് ചിത്രം നിർമിക്കുന്നത്.

“ഒരുപാട് ട്വിസ്റ്റുകളും ടേണുകളുമുള്ള സിനിമയാണ്. രണ്ടു കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. നയൻതാരയും ഞാനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്,” ചിത്രത്തെ കുറിച്ച് അജ്മൽ സിനിമ എക്സ്‌പ്രസ്സിനോട് പറഞ്ഞു.

മണിരത്നത്തിന്റെ അസിസ്റ്റന്റ് ആയിരുന്ന മിലിന്ദ് റാവു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്റ്റംബറോടെ ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ 80 ശതമാനത്തോളം ഷൂട്ടിംഗ് പൂർത്തിയായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

കൊറിയൻ ത്രില്ലർ ചിത്രമായ ‘ബ്ലൈന്റി’ന്റെ ഔദ്യോഗിക റീമേക്ക് ആണ് ചിത്രമെന്നും റിപ്പോർട്ടുകളുണ്ട്. ഒരു റോഡ് അപകടത്തിൽ കാഴ്ചയ്ക്ക് തകരാർ സംഭവിച്ച ഒരു പൊലീസുകാരി ഒരു കൊലപാതകത്തിനു പിന്നിലെ പ്രതിയെ കണ്ടുപിടിക്കാൻ ഡിറ്റക്ടീവിനെ സഹായിക്കുന്നതാണ് ‘ബ്ലൈന്റി’ന്റെ ഇതിവൃത്തം. ശിവന്റെ മൂന്നാംകണ്ണ് എന്നാണ് ‘നെട്രികൺ’എന്ന തമിഴ് വാക്കിനർത്ഥം.

മിഷ്കിന്റെ ‘അഞ്ചാതെ’ എന്ന ചിത്രത്തിലൂടെയായിരുന്നു അജ്മലിന്റെ തമിഴ് അരങ്ങേറ്റം.

Read more: വിഘ്നേഷുമായുള്ള പ്രണയത്തെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞ് നയൻതാര, വീഡിയോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook