scorecardresearch

ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വനിതകളുടെ പട്ടികയില്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ അമ്മയും

ഒരു ചെറിയ ഗ്രാമത്തിലെ യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നും എല്ലാ തടസങ്ങളെയും അതിജീവിച്ച് വന്നയാളാണ് തന്റെ അമ്മയെന്ന് സിദ്ദിഖി

ഒരു ചെറിയ ഗ്രാമത്തിലെ യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നും എല്ലാ തടസങ്ങളെയും അതിജീവിച്ച് വന്നയാളാണ് തന്റെ അമ്മയെന്ന് സിദ്ദിഖി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വനിതകളുടെ പട്ടികയില്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ അമ്മയും

വാര്‍ത്തകളില്‍ എന്നും ഇടംനേടുന്ന താരമാണ് നവാസുദ്ദീന്‍ സിദ്ദിഖി. എന്നാല്‍ ഇത്തവണ സിദ്ദിഖി വാര്‍ത്താ തലക്കെട്ട് ആകുന്നതിന് കാരണക്കാരി അദ്ദേഹത്തിന്റെ മാതാവാണ്. ബിബിസി പുറത്തുവിട്ട ലോകത്തിലെ ഏറ്റവും സ്വാധീനമുളള 100 വനിതകളുടെ പട്ടികയിലാണ് താരത്തിന്റെ അമ്മ മെഹറുന്നിസ സിദ്ദിഖിം ഇടം നേടിയത്.

Advertisment

അമ്മയ്ക്കൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് സിദ്ധിഖി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ഒരു ചെറിയ ഗ്രാമത്തിലെ യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നും എല്ലാ തടസങ്ങളെയും അതിജീവിച്ച് വന്നയാളാണ് തന്റെ അമ്മയെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നായിക മിഥാലി രാജ്, ഡോ. ഊര്‍വശി സാന്നി, നിത്യ തുമ്മലച്ചെട്ടി എന്നിവരും പട്ടികയില്‍‍ ഇടം നേടിയിട്ടുണ്ട്.

1999ല്‍ അമീര്‍ ഖാന്‍ നായകനായ സര്‍ഫറോഷ് എന്ന ചിത്രത്തിലൂടെയാണ് നവാസുദ്ദീന്‍ സിദ്ദിഖി സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും 2012ല്‍ പുറത്തിറങ്ങിയ പീപ്പ്‍ലി ലൈവിലൂടെയാണ് സിദ്ധിഖി പ്രശസ്തനാകുന്നത്. കഹാനി, ഗ്യാംഗ്സ് ഓഫ് വ്യാസേപൂര്‍, തലാഷ്, ബജ്രംഗി ഭായ്ജാന്‍, മാഞ്ചി-ദ മൌണ്ടന്‍ മാന്‍ എന്നീ ചിത്രങ്ങള്‍ നിര്‍ണായക വേഷങ്ങള്‍ ലഭിച്ചുയ ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. 2012ല്‍ ദേശീയ സ്പെഷ്യല്‍ ജൂറി പുരസ്കാരവും ലഭിച്ചു.

Nawazuddin Siddiqui

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: