വ്യത്യസ്‌തമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് നവാസുദ്ദീൻ സിദ്ധിഖി. അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്ക് വച്ച ഒരു വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. കലാകാരന്റെ മതവും അഭിപ്രായങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയായുന്ന കാലത്താണ് താൻ ആരാണ് എന്ന് പറയുന്ന ശക്തമായ സന്ദേശമുളള ഒരു വിഡിയോയായി നവാസുദ്ദീൻ സിദ്ധിഖ് രംഗത്തെത്തിയിരിക്കുന്നത്.

സിക്‌സീറ്റിൻ പോയിന്റ് സിക്‌സ് സിക്‌സ് എന്നാണ് വിഡിയോയുടെ പേര്. ഒരു കുഞ്ഞു ഷോർട്ട് ഫിലിമാണ് സിക്‌സീറ്റിൻ പോയിന്റ് സിക്‌സ് സിക്‌സ്. നവാസുദ്ദീന്റെ സഹോദരനായ ഷമാസ് നവാബ് സിദ്ധിഖിയാ​ണ് ഈ ഷോർട്ട് ഫിലിം സംവിധാനം ചെയ്‌തിരിക്കുന്നത്. പ്ളക്കാർഡുമായി താനാരെന്ന് പറയുന്ന നവാസുദ്ദീൻ സിദ്ധിഖിയെയാണ് വിഡിയോയിൽ കാണുന്നത്.

ഞാൻ നവാസുദ്ദീൻ സിദ്ധിഖി, എനിക്ക് എന്റെ ഡിഎൻഎ ഫലം കിട്ടി. അതിൽ 16.66 ശതമാനം വീതം ഹിന്ദുവും മുസ്ലീമും, ബുദ്ധിസ്റ്റും സിഖും ക്രിസ്ത്യനും ലോകത്തിലെ ബാക്കിയുളള മതങ്ങളുമാണെന്ന് പ്ളക്കാർഡിലൂടെ പറയുന്ന ഇദ്ദേഹത്തെ കാണാം. എന്നാൽ തന്റെ ആത്മാാവിനെ കണ്ടെത്തിയപ്പോൾ അതിൽ നൂറ് ശതമാനം കലാകാരനാണെന്നും സിദ്ധിഖി വിഡിയോയിൽ പറയുന്നു.

nawazuddin siddiqui

nawazuddin siddiqui

nawazuddin siddiqui

nawazuddin siddiqui

nawazuddin siddiqui

nawazuddin siddiqui

പല കാര്യങ്ങളിലും തങ്ങളുടെ കാഴ്‌ചപ്പാടുകൾ സമൂഹമാധ്യമങ്ങൾ വഴി പങ്കുവയ്ക്കുന്ന സിനിമാ താരങ്ങളുടെ അഭിപ്രായങ്ങൾ വൻ ചർച്ചകൾക്ക് വഴി വയ്ക്കാറുണ്ട്. ഇത് പലപ്പോഴും ഇവരുടെ സിനിമകളെയും ബാധിക്കാറുണ്ട്. ചില സിനിമകൾക്ക് നിരോധനവും ഭീകരമായ സെൻസറിങ്ങിനും വിധേയമാവാറുണ്ട്. പത്മാവതി എന്ന സിനിമ തുടങ്ങുന്ന സമയത്ത് സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്ക് നേരെയുണ്ടായ ആക്രമണം ഇതിനൊരുദാഹരണം മാത്രമാണ്. ബാങ്ക് വിളി സംബന്ധിച്ച സോനു നിഗത്തിന്റെ പരാമർശത്തിൽ ബോളിവുഡ് രണ്ട് ചേരിയിലായതായും നാം കണ്ടതാണ്.

ഈ സാഹചര്യങ്ങളിലാണ് മതത്തേക്കാളുപരി താൻ ഒരു കാലകാരനാണെന്ന് പറഞ്ഞ് കൊണ്ട് നവാസുദ്ദീൻ സിദ്ധിഖി ഏവർക്കും ഒരു സന്ദേശവുമായി എത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ