Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

ഓര്‍മ്മകള്‍ ഓടികളിക്കും കലാലയമുറ്റത്ത് വീണ്ടും; ചിത്രങ്ങളുമായി നവ്യ നായർ

താൻ പഠിച്ചുവളർന്ന സ്കൂളിന്റെ നവതി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നവ്യ

Navya Nair, നവ്യ നായർ, Actor Navya, നടി നവ്യ നായർ, Navya Nair Birthday, നവ്യ നായരുടെ ജന്മദിനം, iemalayalam, ഐഇ മലയാളം

പിറന്ന നാടും പഠിച്ച സ്കൂളുമെല്ലാം ഓരോ മനുഷ്യനെ സംബന്ധിച്ചും നൊസ്റ്റാൾജിയ നിറഞ്ഞ ഓർമകളാണ്. താൻ പഠിച്ചുവളർന്ന സ്കൂളിന്റെ നവതി ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോയ അനുഭവം പങ്കുവയ്ക്കുകയാണ് നടി നവ്യ നായർ. അമ്മൂമ്മയും അമ്മയും ഞാനും പഠിച്ച സ്കൂൾ എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് നവ്യ കുറിച്ചത്.

“എന്റെ സ്കൂളിന്റെ നവതി ആഘോഷ സമാപന സമ്മേളനം. കോവിഡ് പ്രോട്ടോകോളുകൾ എല്ലാം പാലിച്ചു നടത്തിയ പരിപാടി. സ്കൂൾ ചാപ്പൽ, ഇവിടെ പരീക്ഷക്ക് ചോദ്യം എളുപ്പമാവണമെന്നും ഫുൾ മാർക്ക് കിട്ടണമെന്നും എത്രയോ പ്രാർത്ഥിച്ചിരിക്കുന്നു. കർത്താവിനും മാതാവിനും ഒരു സ്വസ്ഥത കൊടുത്തുട്ടില്ല. ഇന്നിതാ വീണ്ടും സ്കൂളിന്റെ നവതി ഉദ്‌ഘാടനം. ദൈവം മഹാനാണ്, എന്റെ അമ്മൂമ്മയും അമ്മയും പിന്നെ ഞാനും പഠിച്ച സ്കൂൾ. അച്ചടക്കം, സ്നേഹം, പരിഗണന, സഹാനുഭൂതി ഒക്കെ പഠിപ്പിച്ച വിളനിലം – ബഥനി ബാലികമഠം,” നവ്യ കുറിക്കുന്നു.

എന്റെ സ്കൂളിന്റെ നവതി ആഘോഷ സമാപന സമ്മേളനം .. covid പ്രോട്ടോകോളുകൾ എല്ലാം പാലിച്ചു നടത്തിയ പരിപാടി ..
swipe next …..

Posted by Navya Nair. on Thursday, February 11, 2021

Read more: ബെറ്റിൽ തോറ്റ് നവ്യ; ചിരിയുണർത്തുന്ന വീഡിയോ പങ്കുവച്ച് താരം

അടുത്തിടെ താരത്തിന്റേതായി സിനിമകൾ ഒന്നും റിലീസ് ചെയ്തില്ലെങ്കിലും മലയാളികൾ മറക്കാത്തൊരു താരമാണ് നവ്യ. ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചാണ് നവ്യ വിവാഹത്തോടെ അഭിനയരംഗം വിട്ടത്. വിവാഹശേഷം ചില സിനിമകളിൽ അഭിനയിച്ചുവെങ്കിലും വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ നവ്യ സിനിമ വിട്ട് ടെലിവിഷൻ ഷോ അവതാരകയായി മാറിയിരുന്നു. നീണ്ടൊരു ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ.

വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിൽ നവ്യയെ കൂടാതെ വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എസ്.സുരേഷ് ബാബുവും നിർമാണം ബെൻസി നാസറുമാണ്. ജിംഷി ഖാലിദാണ് ഒരുത്തിയുടെ ഛായാഗ്രഹണം. എഡിറ്റിങ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Navya shares her school memories

Next Story
ബിഗ് ബോസിൽ ഉണ്ടോ? പ്രതികരണവുമായി അഹാനahaana krishna, അഹാന കൃഷ്ണ, Ahaana Krishna videos, Ahaana Krishna photos, Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, ബിഗ് ബോസ് മലയാളം സീസണ്‍ 3,Big boss 3, ബിഗ് ബോസ് 3, Bhagyalakshmi, noby marcose, noby marcose bigg boss, star magic noby marcose, star magic latest episode, Mohanalal Big Boss, Big Boss Malayalam Contestants, Big Boss Malayalam Season 3 Contestants, ie malayalam, ​Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com