നവ്യ നായർ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ജാനകി ജാനേ.’ അനീഷ് ഉപാസനയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സൈജു കുറുപ്പും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. റിലീസായി മണിക്കുറുകൾക്കുള്ളിൽ ടീസർ വൈറലവുകയും ചെയ്തു.
അതേ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചുള്ള നവ്യയുടെ വളരെ രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒരു രംഗം ചിത്രീകരിക്കുന്നതിനിടയിൽ നവ്യ പറയുന്ന തമാശ നിറഞ്ഞ വാക്കുകളാണ് വീഡിയോയിൽ നിറയുന്നത്. സംസാരിക്കുന്നതിനിടയിൽ നവ്യയുടെ മുഖത്ത് പലവിധത്തിലുള്ള ഭാവങ്ങൾ മിന്നിമറഞ്ഞു പോകുന്നത് കാണാം. രംഗം ചിത്രീകരിക്കണമെന്ന് അണിയറപ്രവർത്തകർ പറയുമ്പോൾ അങ്ങനെ ‘പറ്റണ്ടേ പറ്റാത്തതു കൊണ്ടാ’ എന്നാണ് നവ്യ വീഡിയോയിൽ പറയുന്നത്.
നീണ്ട ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നവ്യ നായർ. മികച്ച പ്രതികരണവും ചിത്രം നേടിയിരുന്നു.പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകിയെന്ന കഥാപാത്രത്തെയാണ് നവ്യ ‘ജാനകി ജാനേ’യിൽ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.’മാതംഗി’ എന്ന നൃത്തവിദ്യാലയവും നവ്യ ആരംഭിച്ചിട്ടുണ്ട്.