scorecardresearch

സെയിലിംഗിന് പോയപ്പോൾ കിഡ്‌നി കഴുകി തിരികെ വച്ചിട്ടുണ്ട്; ട്രോളിനു മറുപടി നൽകി നവ്യ

പണ്ടുള്ള സന്ന്യാസിമാർ അവരുടെ ഇന്റേണൽ ഓർഗൻസ് പുറത്തെുത്ത് ക്ലീൻ ചെയ്യുമെന്ന് നവ്യ പറഞ്ഞത് വൈറലായിരുന്നു

Navya Nair, Navya latest, Navya recent
Navya Nair

ഒരിടവേളയ്ക്കു ശേഷം മലയാള സിനിമാലോകത്തേയ്ക്ക് മടങ്ങി വന്ന നടി നവ്യ നായർ ടെലിവിഷൻ മേഖലയിലും സജീവമാണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘കിടിലം’ എന്ന റിയാലിറ്റി ഷോയുടെ വിധികർത്താക്കളിലൊരാളാണ് നവ്യ. മുകേഷ്, റിമി ടോമി എന്നിവരാണ് ജൂറിയിലെ മറ്റു താരങ്ങൾ.

നവ്യ ഷോയ്ക്കിടയിൽ പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരുപാട് ട്രോളുകളും അതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നു. “പണ്ടുള്ള സന്ന്യാസിമാർ അവരുടെ ഇന്റേണൽ ഓർഗൻസ് പുറത്തെുത്ത് ക്ലീൻ ചെയ്യുമെന്ന് ഞാൻ കേട്ടിട്ടുണ്ട്. “എന്നാണ് നവ്യ പറഞ്ഞത്. ഇതിനു മുകേഷ് പറഞ്ഞ മറുപടിയും ശ്രദ്ധ നേടിയിരുന്നു. “അതെ ശരിയാണ്, ഞാൻ പണ്ട് സെക്കന്റ് ഷോ കഴിഞ്ഞ് മടങ്ങുമ്പോൾ ജംഗ്ഷനിലിരുന്ന് കുറച്ച് സന്ന്യാസിമാർ ഇതു ക്ലീൻ ചെയ്യുന്നത് കണ്ടിട്ടുണ്ട്” മുകേഷിന്റെ വാക്കുകളിങ്ങനെ. ട്രോളുകൾക്കൊപ്പം തന്നെ വിമർശനങ്ങളും നവ്യ നേരിട്ടു.

നവ്യ ഏതൊരു പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോഴും ഇതു സംബന്ധിച്ചുള്ള ചോദ്യങ്ങളും താരത്തിനു നേരേ ഉയരുന്നുണ്ട്. ഇപ്പോഴിതാ കുടുംബത്തിനൊപ്പം ഗ്രീസിൽ അവധി ആഘോഷിക്കാനെത്തിയതാണ് നവ്യ. അവിടെ നിന്ന് ഇൻസ്റ്റഗ്രാം ലൈവിൽ പ്രത്യക്ഷപ്പെട്ടിരുന്നു താരം. നവ്യ നിൽക്കുന്നതിന്റെ പുറകെ ഒരു തടാകവും കാണാം. കിഡ്‌നി ആ വെള്ളത്തിൽ കഴുകിയെടുക്കാമോ? എന്നാണ് ലൈവിനിടയിൽ വന്ന ചോദ്യം. ഇതിനു വളരെ രസകരമായാണ് നവ്യ മറുപടി പറയുന്നത്. ‘സെയിലിംഗിന് പോയപ്പോൾ കിഡ്‌നി കഴുകി തിരികെ വച്ചിട്ടുണ്ട്’ എന്നാണ് താരം പറഞ്ഞത്.

നീണ്ട ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയത് . മികച്ച പ്രതികരണവും ചിത്രം നേടിയിരുന്നു.അനീഷ് ഉപാസന സംവിധാനത്തിൽ ഒരുങ്ങുന്ന ‘ജാനകി ജാനേ’ ആണ് നവ്യയുടെ പുതിയ ചിത്രം. സൈജു കുറുപ്പാണ് ചിത്രത്തിലെ നായകൻ.’മാതംഗി’ എന്ന നൃത്തവിദ്യാലയവും നവ്യ ആരംഭിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Navya nairs funny reply about viral troll during her vacation in greece