ജീവിതത്തിലും സ്ക്രീനിലുമായി എന്നും ഇഷ്ടം കവർന്ന പ്രിയതാരങ്ങളെയെല്ലാം ഒന്നിച്ചു കണ്ടതിലുള്ള സന്തോഷം പങ്കുവയ്ക്കുകയാണ് നടി നവ്യ നായർ. കല്യാൺ ഗ്രൂപ്പ് സംഘടിപ്പിച്ച കല്യാൺ നവരാത്രിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരങ്ങളെല്ലാം.
രൺബീർ കപൂർ, പ്രഭു, ജയറാം- പാർവതി, മാധവൻ, നാഗാർജുന, സ്നേഹ- പ്രസന്ന എന്നിവരെല്ലാം കല്യാൺ നവരാത്രിയിൽ പങ്കെടുക്കാനായി എത്തിയിരുന്നു.
എല്ലാ വർഷവും മുടങ്ങാതെ കല്യാണ്‍ ജ്യുവലേഴ്‌സിന്റെ വസതിയില്‍ സിനിമാ, രാഷട്രീയ,സാംസ്‌കാരിക മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് നവരാത്രി ആഘോഷങ്ങൾ നടക്കാറുണ്ട്.