കോവിഡ് മഹാമാരിമൂലമുണ്ടായ നീണ്ട രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ പൂര്‍ണ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. സ്കൂളിലേക്ക് തിരികെയെത്തുന്ന കുരുന്നുകളെ സ്വീകരിക്കാനായി അധ്യാപകരും ഒരുങ്ങികഴിഞ്ഞു.
മകൻ സായിയെ സ്കൂളിലാക്കാൻ നേരിട്ടെത്തിയിരിക്കുകയാണ് നവ്യ നായർ. മകനൊപ്പമുള്ള ചിത്രങ്ങൾ നവ്യ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. “രണ്ടുവർഷത്തിനു ശേഷം സ്കൂളുകൾ തുറക്കുന്നു. എല്ലാ കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെ,” എന്നാണ് നവ്യ കുറിച്ചത്.
മകനൊപ്പം കൊച്ചിയിലാണ് നവ്യ ഇപ്പോൾ താമസം. ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകുകയാണ് നവ്യ.അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നവ്യ കൊച്ചിയിലേക്ക് താമസം മാറ്റിയിരിക്കുന്നത്.
ഒരിടവേളയ്ക്ക് ശേഷം നവ്യ നായികയായി എത്തിയ ‘ഒരുത്തി’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു. ശ്രദ്ധേയമായ അഭിനയമാണ് നവ്യ ചിത്രത്തിൽ കാഴ്ച വച്ചത്. അസാധാരണമായ സാഹചര്യത്തിൽ പെട്ടുപോവുന്ന ഒരു സ്ത്രീയുടെ അതിജീവനത്തിന്റെയും മനോധൈര്യത്തിന്റെയും കഥയാണ് ‘ഒരുത്തീ’ പറഞ്ഞത്. വികെ പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തിൽ വിനായകൻ, കെപിഎസി ലളിത, സൈജു കുറുപ്പ്, മുകുന്ദൻ തുടങ്ങി പ്രഗത്ഭരായ ഒരു താരനിര തന്നെ അണിനിരന്നിരുന്നു.
Read more: അദ്ദേഹത്തെ കണ്ടതൊരു ഷോക്കായിരുന്നു; ഗാന്ധിഭവനിൽ നടൻ ടിപി മാധവനെ കണ്ട് വികാരധീനയായി നവ്യ